Above Pot

കൗമാര കലക്ക് തിരി തെളിഞ്ഞു , കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മക ഉണർത്തുന്ന വേദി : മന്ത്രി കെ രാജൻ

ഇരിങ്ങാലക്കുട : 33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ 33-മത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ ഔപചാരിക തുടക്കം. ക്ഷേത്രകലകളുടെ നഗരമായ ഇരിങ്ങാലക്കുട ഇനി മൂന്ന് നാൾ കൗമാര കലാ- പ്രകടനങ്ങൾക്ക് വേദിയാകും.കോവിഡ് കവർന്ന രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലാവിസ്മയത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.

First Paragraph  728-90

കുട്ടികളുടെ മനസിൽ സർഗാത്മകതയും യുക്തിചിന്തയും ഉണർത്തുന്ന വേദികളാണ് കലോത്സവങ്ങളെന്ന് മന്ത്രി പറഞ്ഞു. സർഗാത്മക ബോധത്തിന്റെ അടിത്തറയിലൂടെ വേണം പുതുതലമുറ വളരേണ്ടത്. കേരളത്തിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങൾക്കെല്ലാം മലയാളിയെ മനുഷ്യനാക്കി മാറ്റിയതിൽ സുപ്രധാന പങ്കുണ്ട്. നമ്മുടെ കുട്ടികളെ ലഹരിക്കടിമപ്പെടുത്താൻ ആസൂത്രിതമായ നീക്കം സമൂഹത്തിൽ നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Second Paragraph (saravana bhavan

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സ്കൂൾ മുതൽ സംസ്ഥാന തലം വരെ പാകപിഴയില്ലാതെ ഭംഗിയായും ചിട്ടയോടെയും സംഘടിപ്പിക്കുന്ന കലോത്സവങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ മാത്രം പ്രത്യേകതയാണെന്ന് മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു.

റവന്യൂ ജില്ലാ സ്കൂൾ കലോത്സവ പോസ്റ്റർ തയ്യാറാക്കിയ ജോൺസൺ നമ്പഴിക്കാട്, ലോഗോ ഒരുക്കിയ ഗോവിന്ദൻകുട്ടി മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 16 വേദികളിലായി 26 വരെയാണ് മേള. 12 ഉപജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അരങ്ങിലെത്തും. ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ, എസ് എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ, പാരിഷ് ഹാൾ, ഡോൺബോസ്കോ സ്കൂൾ തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക.

ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ, ടി എൻ പ്രതാപൻ എം പി, ജില്ലാ കലക്ടർ ഹരിത വി കുമാർ, നഗരസഭ അധ്യക്ഷ സോണിയ ഗിരി, നഗരസഭ ഉപാധ്യക്ഷൻ ടി വി ചാർളി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, കലയുടെ വേറിട്ട തലങ്ങളിൽ നവലോകം തീർത്ത കലാകാരൻമാരായ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, നടൻ ജയരാജ് വാര്യർ, കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടി, കൂടിയാട്ട കുലപതി വേണുജി തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി