പൂജ ബംബർ ഒന്നാം സമ്മാനം- ഗുരുവായൂർ ഐശ്വര്യ ലോട്ടറിയിൽ നൽകിയ ടിക്കറ്റിന് , ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല
ഗുരുവായൂർ :കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പര്‍ . ഒന്നാം സമ്മാനമായ പത്ത് കോടി ഗുരുവായൂർ വിറ്റ ടിക്കറ്റിന് JC 110398 എന്ന നമ്പറിനാണ് പത്തു കോടി സമ്മാനം ലഭിച്ചത് ഗുരുവായൂർ കിഴക്കേ നടയിൽ ദേവസ്വം കൗസ്തുഭത്തിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ലോട്ടറിയിൽ നിന്നും സബ് ഏജന്റിന് വിൽപന നടത്തിയ ടിക്കറ്റിനാണ് 10 കോടി അടിച്ചത് . കിഴക്കേ നടയിലെ പെട്രോൾ പമ്പിന് എതിർവശം ഉള്ള പായസ ഹട്ട് ഉടമ രാമ കൃഷ്ണൻ ആണ് ഈ ടിക്കറ്റ് ചില്ലറ വിൽപന നടത്തിയത് , ആദ്യം ഇറങ്ങിയ ടിക്കറ്റ് ആയതിനാൽ ആർക്കാണ് വിറ്റതെന്ന് അറിയില്ല എന്ന് രാമചന്ദ്രന്റെ മകൻ രഞ്ജിത്ത് പറഞ്ഞു . തീർഥാടകരാണ് ഗുരുവായൂരിൽ നിന്നും കൂടുതൽ ടിക്കറ്റും വാങ്ങി പോകുന്നത്
ഐശ്വര്യ ലോട്ടറി വിറ്റ മറ്റൊരു ടിക്കറ്റിന് അഞ്ചു ലക്ഷം അടിച്ചിട്ടുണ്ട് .മമ്മിയൂരിലെ വസന്തം ലക്കി സെന്റർ ആണ് ഈ ടിക്കറ്റ് ചില്ലറ വിൽപ്പന നടത്തിയത് . ഒരു കോടി യുടെ സമ്മാനം വരെ തങ്ങൾ വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ടെന്നും ആദ്യമാണ് ബംപർ സമ്മാനം ലഭിക്കുന്നതെന്നും ഐശ്വര്യ ലോട്ടറി ഉടമ കുറ്റിപ്പുറം സ്വദേശി സോമസുന്ദരൻ പറഞ്ഞു .ഐശ്വര്യ ലോട്ടറിസിന് പുറമെ പടിഞ്ഞാറെ നടയിൽ ഭാഗ്യതാര എന്ന ഒരു ലോട്ടറി വിൽപന കട കൂടിയുണ്ട് വർഷങ്ങളായി ലോട്ടറി മേഖലയിൽ ഉള്ള സോമ സുന്ദരത്തിന്
. JD 255007 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ഈ നമ്പറുകള്‍ക്കാണ്. JA 252530, JB 581474, JC 171516, JD 556934, JE 586000, JG 554858, JA 349439, JB 180377, JC 235122, JD 208212, JE 708492, JG 667047.
ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം (അവസാന അഞ്ചക്കത്തിന്). കൂടാതെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. JA, JB, JC, JD, JE, JG എന്നീ സീരിസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഈ വര്‍ഷത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ ടിക്കറ്റും ഇന്ന് പ്രകാശനം ചെയ്തു.ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാന്‍ സാധിക്കും. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം