Post Header (woking) vadesheri

ഖജനാവ് കാലി , നഗരസഭ സ്ഥാപനങ്ങൾ സീസൺ കച്ചവടത്തിന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയുടെ ഖജനാവ് കാലിയായതിനാൽ ,നടത്തിപ്പിന് ടെണ്ടർ ചെയ്ത് കൊടുത്ത സ്ഥാപനങ്ങൾ സീസൺ കച്ചവടത്തിന് നൽകി . പടിഞ്ഞാറേ നടയിലെ റസ്റ്റ് ഹൗസും ,കിഴക്കേ നടയിലെ അമ്പാടി ടൂറിസ്റ്റ്‌ഹോമും , ആണ് ശബരി മല തീർത്ഥാടന കാലയളവിൽ കുടുംബശ്രീയെ നടത്തിപ്പ് ഏൽപിച്ചു ധന സമാഹരണം നടത്താൻ തീരുമാനിച്ചത് . ചൊവാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് സീസൺ കാല നടത്തിപ്പ് കുടുംബശ്രീയെ ഏൽപിക്കാൻ തീരുമാനിച്ചത്.

Ambiswami restaurant

പടിഞ്ഞാറേ നടയിലെ റസ്റ്റ് ഹൗസ് പ്രവാസി സംഘത്തിന് 15 വർഷ കാലാവധിയിൽ കരാർ നൽകിയ സ്ഥാപനമാണ് .ഇതിനു പുറമെ കിഴക്കേ നടയിൽ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ നിർമാണം പൂർത്തിയാക്കി ഉത്ഘാടനം കഴിഞ്ഞു ,ദീർഘകാലമായി അടഞ്ഞു കിടക്കുന്ന ഫെസിലിറ്റേഷൻ സെന്ററിന്റെ നടത്തിപ്പും കുടുംബശ്രീയെ ഏല്പിച്ചു. പുറമെ നികുതി പിരിവ് ഊര്ജിതമാക്കുന്നതിന് വേണ്ടി ജീവനക്കാരെ വാർഡുകളിലേക്ക് അയക്കുന്നുമുണ്ട്

Second Paragraph  Rugmini (working)

എന്നാൽ സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇത്തരത്തിൽ ചർച്ച നടത്തുന്നതിൽ ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് വീഴ്ച പറ്റിയതായി പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ പറഞ്ഞു. ഇത് പുന: പരിശോധിക്കണമെന്നും ഭരണകർത്താക്കളുടെ ശുഷ്കാന്തി കുറവുമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . മൂന്നു സ്ഥാപനങ്ങൾ കൂടി കുടുംബശ്രീയെ ഏൽപ്പിക്കരുതെന്നും ഏതെങ്കിലും ഒരു സ്ഥാപനം നഗരസഭ ഏറ്റെടുക്കുന്നതാണ് നല്ലതെന്നും ബിജെപി അംഗം ശോഭാരഹരിനാരായണൻ പറഞ്ഞു.

എന്നാൽ സീസണുമായി ബന്ധപ്പെട്ട് മുൻ ദിവസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നതായും പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സീസണിനെ വരവേൽക്കുമെന്നും നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അറിയിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, അംഗങ്ങളായ സി എസ് സൂരജ്, എ.എം. മെഹ്റൂഫ്, ഷിൽവ ജോഷി, എ. എസ് മനോജ്, എ. എം. ഷഫീർ, ആർ.വി ഷെരീഫ്, ഷൈലജ സുധൻ എന്നിവർ സംസാരിച്ചു.

Third paragraph

അതെ സമയം നഗര സഭയ്ക്ക് നല്ല വരുമാനം ലഭിക്കുമായിരുന്ന ബഹു നില വാഹന പാർക്കിങ് കെട്ടിടം തുറന്നു കൊടുക്കാൻ നഗര സഭക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല . നഗര സഭയുടെ പിടിപ്പ് കേടാണ് കെട്ടിടം ഇപ്പോഴും അടഞ്ഞു കിടക്കാൻ കാരണമെന്നു പ്രതിപക്ഷം കുറ്റപ്പടുത്തി .ശബരിമല തീർത്ഥാടകരുടെ കുത്തൊഴുക്ക് ചൊവ്വാഴ്ച രാത്രി മുതൽ തന്നെ ആരംഭിച്ചു വാഹനങ്ങൾ നിറുത്തിയിടാൻ സ്ഥലമില്ലാത്തതിനാൽ വലിയ വാഹനങ്ങൾ പോലും റോഡരുകിൽ നിറുത്തിയിടും ഇത് ഗതാഗത കുരുക്കിന് കാരണമാകും ഈ വർഷത്തെ ശബരി മല തീർഥാടനവും അയ്യപ്പന്മാർക്കും, ഗുരുവായൂർ നിവാസികൾക്കും മറ്റൊരു ദുരിത തീർത്ഥാടന കാലമായി മാറും .