സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷം ഞായറാഴ്ച
ഗുരുവായൂർ : ഗരുവായൂർ ഏകാദശിയോടനുബന്ധിച്ചു നടക്കുന്ന വിളക്കാഘോഷങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷം ഞായറാഴ്ച വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ബാങ്കിന്റെ റീജിണൽ മാനേജർ എം മനോജ് കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .സംപൂർണ നെയ് വിളക്ക് ആണ് ബാങ്ക് ക്ഷേത്രത്തിൽ തെളിയിക്കുന്നത് .
ക്ഷേത്രത്തിൽ രാവിലെ കാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന പഞ്ചാരി മേളം അകമ്പടിയാകും വീക്കം ചെണ്ടയിൽ തലോർ പീതാംബരനും കുഴലിൽ വെളപ്പായ നന്ദനും കൊമ്പിൽ മച്ചാട് മണികണ്ഠനും മച്ചാട് രാമചന്ദ്രനും താളത്തിൽ പാഞ്ഞാൾ വെളുക്കുട്ടിയും ചേലക്കര സൂര്യനും നേതൃത്വം നൽകും .വൈകീട്ട് മൂന്നിനും രാത്രി ഒമ്പതിന് വിളക്ക് എഴുന്നള്ളിപ്പിനും, പല്ലാവൂർ ശ്രീധരൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം അകമ്പടിയാകും.
മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7ന് കലാപരിപാടികളുടെ ഉൽഘാടനം നടക്കും തുടർന്ന് ബാങ്ക് ജീവനക്കാരുടെ കുടംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾഅരങ്ങേറും .വൈകീട്ട് 6ന് ഇലത്താള കലാകാരൻ പേരാമംഗലം ബാലനെ ആദരിക്കും .തുടർന്ന് ബിജു നാരായണൻ അവതരിപ്പിക്കുന്ന ഭക്തി ഗാനമേള നടക്കും . വാർത്ത സമ്മേളനത്തിൽ എ ജി ശ്യാം കുമാർ , സി എം സേതുമാധവൻ,കെ ദിനേശ് കുമാർ ,കെ പ്രദീപ് ,എം എം പ്രകാശൻ ,കെ സുമേഷ് എന്നിവർ പങ്കെടുത്തു