Header 1 vadesheri (working)

ഗുരുവായൂരിലെ കൊമ്പൻ പാപ്പാനെ തട്ടിയിട്ടു , ആയുസിന്റെ ബലം കൊണ്ട് പാപ്പാൻ രക്ഷപ്പെട്ടു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ദാമോദർദാസ് ഒന്നാം പാപ്പാനെ തട്ടി താഴെയിട്ടു ആക്രമിക്കാൻ ശ്രമിച്ചു പാപ്പാൻ രാധാകൃഷ്ണൻ ആയുസിന്റെ ഫലം കൊണ്ട് രക്ഷപ്പെട്ടു .വ്യാഴാഴ്ച രാവിലെ തെക്കേ നടയിൽ വെച്ചാണ് സംഭവം , പോലീസ് വിള ക്കിനോടനുബന്ധിച്ച് രാവിലത്തെ കാഴ്ച ശീവേലി കഴിഞ്ഞു പുറത്തേക്ക് വന്ന ഉടനെയാണ് കൊമ്പൻ കൂടെ നടക്കുകയിരുന്നു ഒന്നാം പാപ്പാൻ രാധാകൃഷ്ണനെ തട്ടി താഴെയിട്ടത് .

First Paragraph Rugmini Regency (working)

മുകളിൽ ഇരുന്നിരുന്ന രണ്ടാം പാപ്പാൻ മണി കണ്ഠൻ ആനയുടെ ശ്രദ്ധ തിരിച്ചതോടെ രാധാകൃഷ്ണന്റെ മുണ്ട് മാത്രമാണ് ആനയുടെ തുമ്പിയിൽ കുടുങ്ങിയത് .ഇതിനിടെ രാധാകൃഷ്ണൻ രക്ഷപ്പെട്ടു. ഏകാദശി വിളക്ക് ആരംഭിച്ച ശേഷം മിക്കവാറും എല്ലാ ദിവസത്തെ എഴുന്നള്ളിപ്പിനും ദാമോദർ ദാസിനെ എഴുന്നള്ളിച്ചിരുന്നവത്രെ . വിശ്രമ കുറവാണ് കൊമ്പൻ ആക്രമണത്തിന് മുതിർന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്

Second Paragraph  Amabdi Hadicrafts (working)