ഗുരുവായൂർ ക്ഷേത്രത്തിൽ വ്യഴാഴ്ച പോലീസ് വിളക്ക്
ഗുരുവായൂർ : ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്നു ജി ജി കൃഷ്ണയ്യരുടെ വിളക്കാഘോഷം നടന്നു . രാവിലെ കാഴ്ച ശീവേലിക്ക് പഴുവിൽ രാഘവ മാരാരുടെ തേതൃത്വത്തിലുള്ള മേളം അകമ്പടിയായി .ഉച്ചതിരിഞ്ഞു കാഴ്ച ശീവേലിക്കും രാത്രി വിളക്ക് എഴുന്നള്ളിപ്പിന് പല്ലാവൂർ ശ്രീധര മാരാരുടെ പഞ്ച വാദ്യവും വിളക്ക് എഴുന്നള്ളിപ്പിന്റെ അവസാന പ്രദിക്ഷണത്തിൽ വിശേഷ ഇടക്ക നാദ സ്വര മേളവും ഉണ്ടായി . പുറത്ത് മേൽപ്പത്തൂർ ആഡിറ്റോറിയായതിൽ രാവിലെ എട്ടു മുതൽ ഉച്ചവരെ നാദ സ്വര കച്ചേരി ഉച്ചതിരിഞ്ഞു 330 വരെ ഭജന തുടർന്ന് പൂത്താലം കളി എന്നിവയും രാത്രി ഏഴു മുതൽ പത്ത് വരെ കടയ നെല്ലൂർ രാജ ഗോപാൽ ഭാഗവതരും സംഘവും നയിച്ച സമ്പ്രാദയ ഭജനയും അരങ്ങേറി .
വ്യഴാഴ്ച പ്രസിദ്ധമായ പോലീസ് വിളക്ക് നടക്കും വിളക്കാഘോഷത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനും ക്ഷേത്ര നടപ്പന്തലും ദീപാലങ്കാരത്തിൽ കുളിച്ചു . ക്ഷേത്രത്തിൽ രാവിലെ കാഴ്ച ശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും . കിഴക്കേ നടപന്തലിൽ രാവിലെ 10 .30 നും ക്ഷത്രത്തിനകത്ത് വൈകീട്ട് മൂന്നിനും മേളം അരങ്ങേറും വൈകീട്ട് 6.30 ന് തായമ്പകയും ഉണ്ടാകും .
പുറത്ത് മേല്പത്തൂർ ആഡിറ്റോറിയത്തിൽ 11.30 മുതൽ പോലീസ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടക്കും വൈകീട്ട് 6ന് നടക്കുന്ന സാംസ്കാരിക സായാഹ്നം തൃശൂർ റേഞ്ച് ഐ ജി പുട്ട വിമലാദിത്യ ഉൽഘാടനം ചെയ്യും .തൃശൂർ സിറ്റി പോലീസ് മേധാവി ആർ ആദിത്യ ,റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റേ, ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ എന്നിവർ സംബന്ധിക്കും സംബന്ധിക്കും ചടങ്ങിൽ ഗുരുവായൂർ എ സി പി ,കെ ജി സുരേഷ് സ്വാഗതം പറയും