Header 1 vadesheri (working)

ഭക്തർക്ക് ഗുരുവായൂർ നൽകുന്നത് ദുരിത തീർത്ഥാടനം, കോൺഗ്രസ് സമരത്തിലേക്ക്

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര നഗരിയെ ദുരിതകളമാക്കിയ ഗുരുവായൂർ നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19 കാലത്ത് 10:30ന് നഗരസഭാ ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തും. ബഹുജന പ്രതിഷേധ മാർച്ച് മുൻ കെപിസിസി പ്രസിഡന്റ് .കെ മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് .ജോസ് വള്ളൂർ സമരപാതക കൈമാറും.

First Paragraph Rugmini Regency (working)

മേൽ പാല നിർമാണത്തിനായി തൃശൂർ റോഡ് അടച്ചതോടെ ഉപയോഗിക്കുന്ന ബദൽ റോഡുകൾ എല്ലാം തകർന്ന് കിടക്കുകയാണ് ശബരിമല സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, നഗര സഭ പരിധിയിലെ റോഡുകൾ ഏല്ലാം തകർന്ന് കിടക്കുന്നത് ശബരി മാല തീർത്ഥാടകർക്ക് ഗുരുവായൂർ നൽകുന്നത് ദുരിത തീർത്ഥാടനമാണ്. ഇതിന് പുറമെ അഴുക്ക് ച്ചാൽ പദ്ധതി തികഞ്ഞ പരാജയമായതോടെ കക്കൂസ് മാലിന്യം റോഡുകളിൽ പരന്നൊഴുകുകയാണ്

Second Paragraph  Amabdi Hadicrafts (working)