ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാപാരികളുടെ വിളക്കാഘോഷം നടന്നു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാപാരികളുടെ വിളക്കാഘോഷം നടന്നു രാവിലെ ഏഴു മണിമുതൽ ഉള്ള കാഴ്ച ശീവേലിക്ക് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലേക്കുള്ള മേളം അകമ്പടിയായി .ഉച്ചക്കും രാത്രിയിലും പഞ്ച വാദ്യത്തോടെയുള്ള കാഴ്ച ശീവേലി നടന്നു തിമിലയിൽ ചോറ്റാനിക്കര സുഭാഷ് മാരാർ , മദ്ദളത്തിൽ ഏലൂർ അരുൺ ദേവ് വാരിയർ , ഇടയ്ക്കയിൽ കാവിൽ അജയൻ കൊമ്പിൽ മച്ചാട് ഉണ്ണി നായർ ,ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടി എന്നിവർ നേതൃത്വം നൽകി . സന്ധ്യക്ക് കാർത്തിക് മാരാരുടെ തായമ്പകയും നടന്നു . പുറത്ത് കിഴക്കേ ദീപ സ്തംഭത്തിന് മുന്നിൽ വ്യാപാരികൾ വൈകീട്ട് നാണയ പറ സമർപ്പണം നടത്തി .
മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7.45 മുതൽജ്യോതിദാസ് അഷ്ടപദി അവതരിപ്പിച്ചു .തുടർന്ന് വ്യാപാരി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടിഅരങ്ങേറി . രാവിലെ 10 മുതൽ 12 വരെ പോരൂർ ഉണ്ണി കൃഷ്ണനും ,കൽപാത്തി ബാലകൃഷ്ണനും അവതരിപ്പിച്ച ഇരട്ട തായമ്പ , വൈകീട്ട് ഗുരുവായൂർ ഭജന മണ്ഡലിയുടെ നേതൃത്വത്തിൽ സമ്പ്രദായ ഭജന, വൈകീട്ട് 7 മുതൽ മധു ബാലകൃഷ്ണനെയും സംഘവു അവതരിപ്പിച്ച ഭക്തി ഗാന മേളയും അരങ്ങേറി