Above Pot

ചാവക്കാട് ഉപ ജില്ലാ കലോത്സവത്തിനു തിരി തെളിഞ്ഞു.

ഗുരുവായൂർ : ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭിന്നത സൃഷ്ടിക്കുന്നതും പൊതുഇടങ്ങൾ നഷ്ടപ്പെടുമ്പോഴും മനുഷ്യനെ ഒരുമിപ്പിക്കുന്നത് കലയും സംസ്കാരവുമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പറഞ്ഞു.ചാവക്കാട് ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph  728-90

കലോത്സവവേദികളെ അനാവശ്യമായി കാണുന്നതും കലാരംഗത്ത് നിന്ന് മാറി വെറും സമ്മാനത്തിനെയും ഗ്രേസ് മാർക്കിനെയും ആശ്രയിക്കാതെ കലയെ തുടർന്നു കൊണ്ടു പോകാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കല എന്നത് ആത്മസമർപ്പണത്തിന്റെയും ദൈവം തന്ന വരദാനവുമാണ്. കലയെ പൂർണ്ണമായും പഠിക്കണമെന്നും ഓരോ കലാപ്രതിഭകളെയും വാർത്തെടുക്കാനായി കലോത്സവ വേദികൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Second Paragraph (saravana bhavan

ചടങ്ങിൽ എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താക്കലി മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ. കെ മുബാറക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്ന രണദിവെ,ഷാഹിന സലീം, അഡ്വ. എ. വി. മുഹമ്മദ് അൻവർ, പി. എസ്. അബ്ദുൽ റഷീദ്, ബുഷ്റ ലത്തീഫ്, കൗൺസിലർമാരായ എം ആർ. രാധാകൃഷ്ണൻ, കെ വി സത്താർ, ബേബി ഫ്രാൻസിസ്, ബി. പി. ഒ. പി. സി. ഷൈജു,എ. ഡി. സാജു,സിസ്റ്റർ ജെസ്മി ചാലക്കൽ,സൈസൺ മാറോക്കി,എം. കെ. സൈമൺ മാസ്റ്റർ,ഇ. എം. നജീബ്,സി. ആർ. ജിജോ,റ്റി. എം. ലത,ജിയോ ജോർജ്,ഫെറിൻ ജേക്കബ്, എവിലിൻ മരിയ, സിസ്റ്റർ റോസ്ന ജേക്കബ് എന്നിവർ സംസാരിച്ചു. കലോത്സവത്തിന്റെ ഭാഗമായി മമ്മിയൂർ ജംഗ്ഷനിൽ നിന്ന് ബാന്റിന്റെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര വർണാഭമായി.

ഇന്ന് രാവിലെ ഒൻപത് മണിയോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രത്‌നകുമാരി പതാകയുയർത്തിയതോടെ ചാവക്കാട് ഉപജില്ലാ സ്കൂൾ കാലോത്സവത്തിനു തുടക്കമായി. എൽ പി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി തലത്തിലുള്ള സ്റ്റേജേതര മത്സരങ്ങളാണ് ഇന്ന് നടന്നത്. കന്നഡ, സംസ്കൃതം സാഹിത്യ മത്സരങ്ങൾ, തായമ്പക എന്നിവയുടെ ഫലങ്ങൾ ഉച്ചക്ക് മുൻപേ അറിവായി.

മത്സരത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂളിലെ കാർത്തിക് കൃഷ്ണ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂളിലെ അമൽ ബാബു ഒന്നാമനായി.

കന്നഡ പദ്യം ചൊല്ലൽ ഹയർ സെക്കണ്ടറി വിഭാഗം ഷിൻസി എം എസ് ഒന്നാം സ്ഥാനം
അനുരാഗ മാരിയാ ജയ്ക്കബ് രണ്ടാം സ്ഥാനം എൽ എഫ് മമ്മിയൂർ സ്കൂൾ
യു പി വിഭാഗം മത്സരത്തിൽ അഭിരാജ് കെ ആർ (സെന്റ് ആന്റനീസ് യു പി എസ് പുവത്തൂർ) ഒന്നാം സ്ഥാനം.
എൽ പി വിഭാഗം മത്സരത്തിൽ വൈഷ്ണ വിജേഷ് ടി (എൽ എഫ് സ്കൂൾ മമ്മിയൂർ )ഒന്നാം സ്ഥാനം.

യു പി വിഭാഗം സംസ്കൃതം സിദ്ധരൂപോച്ചാരണം (പെൺകുട്ടികൾ )ഹയ ഫാത്തിമ എ യു പി എസ് ഗുരുവായൂർ ഒന്നാം സ്ഥാനം
രണ്ടാം സ്ഥാനം അനന്യ കെ എൽ എഫ് സി ജി എച് എസ് എസ് സ്കൂൾ മമ്മിയൂർ

സംസ്കൃതം ഗദ്യ പാരായണം
യു പി വിഭാഗം ഗോകുല കൃഷ്ണ പി എസ് സെന്റ് സെബാസ്ട്യൻ എച്ച് എസ് ചിറ്റാട്ടുകര ഒന്നാം സ്ഥാനം
അഭിരാം എസ് നമ്പൂതിരി സെന്റ് ഫ്രാൻസിസ് യു പി എസ് വൈലത്തൂർ രണ്ടാം സ്ഥാനം.
സ്റ്റേജ് ഇതര മത്സരങ്ങളിൽ ജനപ്രിയ ഇനമായ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദിൽന ഫാത്തിമയും സംഘവും. ഹൈസ്‌കൂൾ തല ബാൻഡ് മേളത്തിലാണ് ആതിഥേയരായ എൽ എഫ് സി എച്ച് എസ് എസ് ഒന്നാം സ്ഥാനം കരസ്തമാക്കിയത്. മികച്ച ഫോർമേഷനും റിഥവും കൈമുതലാക്കിയാണ് ദിൽനയും സംഘവും ജില്ലാതലത്തിലേക്ക് ചുവട് വെച്ചത്. സെന്റ് തെരെസാസ് ബ്രഹ്മകുളം രണ്ടാം സ്ഥാനം നേടി