Header 1 vadesheri (working)

വാടാനപ്പള്ളി തൃത്തല്ലൂരിൽ 595 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.

Above Post Pazhidam (working)

ചാവക്കാട് : വാടാനപ്പള്ളി തൃത്തല്ലൂരിൽ ആളില്ലാത്ത വീട്ടിൽ നിന്നും 595 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 17 കന്നാസുകളിലായായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടര്‍ സി.എച്ച് ഹരികുമാറും, വാടാനപ്പള്ളി റേഞ്ചും ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരതാമസമില്ലാത്ത വീട്ടിൽ നിന്നും സ്പിരിറ്റ് കണ്ടെത്തിയത്.

First Paragraph Rugmini Regency (working)

പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് സി.ഐ അറിയിച്ചു. ഇന്നലെ ആലപ്പാട് പുറത്തൂരിൽ 1000 ലിറ്റർ സ്പിരിറ്റ്‌ കള്ള് ചെത്ത് തൊഴിലാളിയുടെ വീട്ടിൽ ഒളിപ്പിച്ചിരുന്നത് പിടികൂടിയിരുന്നു.

Second Paragraph  Amabdi Hadicrafts (working)