Header 1 vadesheri (working)

വിദ്യാർത്ഥിയെ തള്ളിയിട്ട ബസ് യൂത്ത് കോൺഗ്രസ് തടഞ്ഞിട്ടു ,കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ തള്ളിയിട്ട ബസ് കണ്ടക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ബസ്സ് തടഞ്ഞു. കണ്ടക്ടറെ അറസ്സ് ചെയ്യാതെ പിരിഞ്ഞു പോകില്ല എന്ന് സമരക്കാർ നിലപാട് എടുത്തു . മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ വി സത്താർ
യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരയ കെ ബി വിജു, സി. എസ്സ്. സൂരജ് , കൗൺസിലർ പി കെ .കെബീർ കെ വി . യൂ സഫലി, കെ കെ . ഹിറോഷ് എന്നിവരുമായി ചാവക്കാട് പോലീസ് നടത്തിയ ചർച്ചയിൽ കണ്ടക്ടർ മലപ്പുറം വെളിയംങ്കോട് ചക്കിയംപറമ്പിൽ മുഹമ്മദ് ഉമ്മറിനെ (35) അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ്സ് നേതാകളായ വി എസ്സ് നവനീത്, റിഷി ലാസർ , സിബിൽ ദാസ് ,കെ വി ലാജുദീൻ, ശ്രീധർഷൻ, അഫ്സൽ, ഷംസീർ , അക്ഷയ് , എന്നിവർ നേതൃത്വം നൽകി

First Paragraph Rugmini Regency (working)


ഇന്നലെ വൈകിട്ട് നാലു മണിക്ക് ചാവക്കാട് ബസ് സ്റ്റാന്റിലാണ് സംഭവം അരങ്ങേറിയത് എം ആർ ആർ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എടക്കഴിയൂർ കുറുപ്പത്ത് ഫിറോസിൻ്റെ മകൻ റിഷിൻ മുഹമ്മദ് (13) നെ പുതുപൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് വലിച്ചു താഴെ ഇട്ടത്. പരിക്കേറ്റ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ ബസ് നിറുത്താതെ പോയി . നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു