Header 1 vadesheri (working)

തൃശൂർ ജില്ലാ ശാസ്ത്രോത്സവത്തിന് തിരശീല വീണു

Above Post Pazhidam (working)

കുന്നംകുളം : ശാസ്ത്രോത്സവ വേദികളിലൂടെ പുരോഗമന ചിന്തയുള്ള പുതുതലമുറയെ വാർത്തെടുക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വെക്കേഷണൽ എക്സ്പോയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രബോധവും മനുഷ്യബോധവും ഉൾക്കൊള്ളുന്നവരായി വിദ്യാർത്ഥികൾ ഉയരണമെന്നും സമൂഹത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

First Paragraph Rugmini Regency (working)

കേരളം ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറുകയാണ്. അവിടെ അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കും ലഹരിക്കും ഇടം നൽകരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചരിത്രത്തിലേക്ക് പുതു തലമുറ തിരിഞ്ഞുനോക്കണമെന്നും നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കിയ നാടാണ് കേരളമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി എം സുരേഷ്, ടി സോമശേഖരൻ, കൗൺസിലർമാരായ ലെബീബ് ഹസ്സൻ, സി എ മിനിമോൻസി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, റിസപ്ക്ഷൻ കമ്മിറ്റി കൺവീനർ കെ ഡെന്നി ഡേവിഡ്, സംഘാടക സമിതി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)

ഗണിത ശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊടുങ്ങലൂർ പിബി എം ജി എച്ച് എസ് എസ് ഓവറോൾ ചാമ്പ്യൻമാരായി. 84 പോയിന്റ് നേടി ആറടി ഉയരമുള്ള ട്രോഫിയും കരസ്ഥമാക്കി

പതിനായിരം രൂപ വിലമതിക്കുന്ന ട്രോഫി കൊടുങ്ങലൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതധ്യാപികയായിരുന്ന ബിന്ദു ടീച്ചറുടെ സ്മരണാർത്ഥമാണ് നൽകിയത്. കൊടുങ്ങല്ലൂരിലെ ബിന്ദു ടീച്ചർ സ്മാരക സമിതിയാണ് എവർറോളിംഗ് ഏർപ്പെടുത്തിയത്.