Post Header (woking) vadesheri

ഗുരുവായൂര്‍ ഏകാദശി, വിളക്ക് ആഘോഷത്തിന് വെള്ളിയാഴ്ച തുടക്കമാകും

Above Post Pazhidam (working)

ഗുരുവായൂര്‍ : ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള വിളക്ക് ആഘോഷത്തിന് വെള്ളിയാഴ്ച തുടക്കമാകും . ഏകാദശി വിളക്കാഘോഷത്തിന് മുന്നോടിയായി ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, വൈകീട്ട് ഏകാദശി വിളംബര നാമജപ ഘോഷയാത്ര നടത്തി. സത്രം ഗെയ്റ്റ് പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്ര, കിഴക്കേ ദീപസ്തംഭത്തിനുമുന്നില്‍ സമാപിച്ചു. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ദേവസ്വം കാര്യാലയ ഗണപതിയ്ക്ക് നിറമാല, കേളി, വിശേഷാല്‍ പൂജ, ദീപാലാങ്കാരം എന്നിവയും ഉണ്ടായിരുന്നു.

Ambiswami restaurant

പാലക്കാട് അലനെല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബത്തിന്റെ ആദ്യ വിളക്കോടുകൂടിയാണ് ഏകാദശി വിളക്കാഘോഷത്തിന് തുടക്കമാകുന്നത്. കഴിഞ്ഞ നൂറുവര്‍ഷക്കാലമായി മുടക്കം കൂടാതെ ആദ്യത്തെ വിളക്ക് നടത്തുന്നത് അമ്മിണിയമ്മയുടെ വകയായാണ്. ശനിയാഴ്ച്ച ക്ഷേത്രം തന്ത്രിയുടെ വകയായുള്ള ചുറ്റുവിളക്കിന് ഇടയ്ക്കാ നാദസ്വരത്തോടെയാണ് വിളക്കാഘോഷം തുടര്‍ന്ന് 27 -ദിവസം വ്യക്തികളും, സ്ഥാപനങ്ങളും, സംഘടനകളും വിളക്കാഘോഷം നടത്തും.

Second Paragraph  Rugmini (working)

പല ചുറ്റുവിളക്കുകളും ആഘോഷമായി നടത്തപ്പെടുന്നതാണ് . രണ്ടുനേരം മൂന്നാനകളോടെ നടക്കുന്ന കാഴ്ച്ചശീവേലിയ്ക്ക്, കേരളത്തിലെ വാദ്യകുലപതികള്‍ അണിനിരക്കുന്ന പഞ്ചാരിമേളം ക്ഷേത്രാങ്കണത്തില്‍ അരങ്ങുതകര്‍ക്കും. കൂടാതെ പഞ്ചവാദ്യം, തായമ്പക, കേളി തുടങ്ങിയവയും, ഒപ്പം ക്ഷേത്രം ചുറ്റമ്പലത്തിലെ പതിനായിരത്തോളം വരുന്ന ചുറ്റുവിളക്കുകളും തെളിഞ്ഞ് കത്തുന്നതോടെ ക്ഷേത്രം സ്വർണ വർണ പ്രഭയിലാകും ചുറ്റുവിളക്ക് നടത്തുന്നവരുടെ വകയായി പല ദിവസങ്ങളിലും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളും നടക്കും.

Third paragraph

അതെ സമയം 100 വർഷങ്ങൾക്ക് മുൻപ് കോടതി ജീവനക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ച കോടതി വിളക്കിൽ നിന്ന് ജൂഡീഷ്യറി വിട്ടു നിൽക്കണമെന്ന ജില്ലയുടെ ചുമതല ഉള്ള ഹൈക്കോടതി ജഡ്ജി ജില്ലാ ജഡ്ജിക്ക് നൽകിയ മെമ്മോറാണ്ടാം നടപ്പാകില്ല എന്നാണ് ബാർ അസോസിയേഷനുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന .ആചാരങ്ങൾ മാറ്റി മറിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ് , തിരുവനന്തപുരം ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നിള്ളിപ്പ് കടന്നുപോകാൻ അഞ്ചു മണിക്കൂർ നേരമാണ് തിരുവനന്തപുരം വിമാനത്താവളം അടച്ചിടുന്നത്. ഇതൊന്നും ഒരു മതേതര സർക്കാരിനും മാറ്റി മറിക്കാൻ കഴിയില്ല.