Header 1 vadesheri (working)

തൃശൂർ ജില്ലാ ശാസ്ത്ര മേളയ്ക്ക് ഉജ്ജ്വല തുടക്കം

Above Post Pazhidam (working)

കുന്നംകുളം : ശാസ്ത്രബോധവും യുക്തിചിന്തയും ഉള്ളവരായി വിദ്യാർഥികൾ വളരണമെന്ന് എസി മൊയ്തീൻ എംഎൽഎ. കുന്നംകുളത്ത് നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും  വൊക്കേഷണൽ എക്സ്പോയുടെയും ഉദ്ഘാടനം   നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ മതനിരപേക്ഷ ജനാധിപത്യ ബോധം ഉയർത്തണം. അതിൽ വെള്ളം ചേർത്ത് സമൂഹത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന പ്രവൃത്തി ഉണ്ടാകരുത്. അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നവരായി സമൂഹം മാറണമെന്നും അദേഹം കൂട്ടിച്ചേർത്തു.

First Paragraph Rugmini Regency (working)

വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ മേളയ്ക്ക് തുടക്കം  കുറിച്ച് പതാക ഉയർത്തി. കുന്നംകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ   അധ്യക്ഷത വഹിച്ചു.  ഇ ടി ടൈസൻ മാസ്റ്റർ   വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ വി വല്ലഭൻ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ ,വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ , നഗരസഭാ വൈ. ചെയ്ർപേഴ്സൺ സൗമ്യ അനിലൽ ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി സോമശേഖരൻ , എസിപി ടി എസ് സിനോജ്, വാർഡ് കൗൺസിലർമാരായ ബിജു സി ബേബി, ലെബീബ് ഹസ്സൻ , നഗരസഭാംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

Second Paragraph  Amabdi Hadicrafts (working)

ശാസ്ത്ര മേളയുടെ ലോഗോ തയ്യാറാക്കിയ മറ്റം സെൻറ് ഫ്രാൻസിസ് ഹൈസ്കൂളിലെ ചിത്രകല അധ്യാപകൻ ജോൺസൺ നമ്പഴിക്കാടനെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ പഠന മികവ് അറിയുന്നതിന് ആപ്പ് രൂപപ്പെടുത്തിയ മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ വിദ്യാർത്ഥികളായ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നിവരെയും ആദരിച്ചു.

റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യമായാണ് ശാസ്ത്രമേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. രണ്ട് ദിവസത്തെ മേളയില്‍ 3800 ഓളം വരുന്ന വിദ്യാര്‍ത്ഥികളടക്കം എണ്ണായിരത്തിലധികം പേര്‍ക്കാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്. പോര്‍ക്കളേങ്ങാട് മുരളീധരന്‍ നായരുടെ നേതൃത്വത്തിലാണ്  സ്വാദൂറും ഉച്ചഭക്ഷണം തയ്യാറാക്കിയത്.

ശാസ്ത്രമേളയുടെ ആദ്യ ദിനം സാമ്പാര്‍, ഉപ്പേരി, എലിശ്ശേരി, അച്ചാര്‍ എന്നീ വിഭവങ്ങളോടെ രുചികരമായ ഭക്ഷണമാണ് തയ്യാറാക്കിയത്. സ്വാദിഷ്ഠമായ ഭക്ഷണം കൂടി ഒരുങ്ങിയപ്പോള്‍ മേള ആവേശഭരിതമായി. സമാപനദിവസം മോരുകറി, അവിയല്‍ ഉപ്പേരി, അച്ചാര്‍ എന്നിവയാണ് വിഭവങ്ങളിലെ താരങ്ങള്‍. മുരളീധരന്‍ നായരുടെ വസതിയില്‍ തയ്യാറാക്കിയ ഭക്ഷണം അഞ്ച് മത്സര വേദികളിലെത്തിച്ച് ബൊഫേ രീതിയിലാണ് വിതരണം ചെയ്യുന്നത്.