Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്കിന് തടയിട്ട് ഹൈക്കോടതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ തൃശ്ശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുന്ന ‘കോടതി വിളക്കി’ൽ നിന്ന് വിട്ടു നിൽക്കാനാണ് നിർദേശം. ഹൈക്കോടതിയിൽ തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരാണ് നിർദേശം നൽകിയത്.

First Paragraph  728-90

Second Paragraph (saravana bhavan

ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതികൾ മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കും ഇതെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ വിലയിരുത്തി. മതേതര ജനാധിപത്യ സ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നൂറു വർഷങ്ങൾക്ക് മുൻപ് കേയി എന്ന് പേരുള്ള മുൻസിഫിന്റെ കാലത്താണ് കോടതി ജീവനക്കാരുടെയും വക്കീലന്മാരുടെയും ക്ലര്ക്ക്മാരുടെയും നേതൃത്വത്തിൽ ഏകാദശി വിളക്ക് ആരംഭിക്കുന്നത് . പിന്നെ ചാവക്കാട് നിന്ന് സ്ഥലം മാറി പോയിരുന്ന മുൻസിഫുമാരും ഈ വിളക്ക് ആഘോഷത്തിൽ സജീവമായിരുന്നു. ഹൈക്കോടതി ജസ്റ്റിസുമാർ വന്നാണ് വിളക്ക് കത്തിക്കൽ നടത്തിയിരുന്നത് . .സ്വാതന്ത്ര്യം ലഭിച്ചു 70 വർഷം കഴിഞ്ഞപ്പോഴാണ് ചെയ്യുന്നത് ശരിയായ നടപടി അല്ല എന്ന് ഹൈക്കോടതിക്ക് ബോധ്യമായത്