Post Header (woking) vadesheri

സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകും : കെ സുധാകരൻ

Above Post Pazhidam (working)

കണ്ണൂര്‍: സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട്നിർമിച്ചു നല്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്‌കാര ചടങ്ങുകള്ക്ക് ശേഷം നടന്ന അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. ‘സതീശന്റെ കുടുംബത്തിന് ഇന്നൊരു  വീടില്ല. കോണ്ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോൺഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും. ആ കുടുംബത്തിന്റെ എല്ലാ ബാധ്യതതയും മറ്റെല്ലാം കാര്യങ്ങളും ജില്ലാ കോൺഗ്രസ് കമ്മറ്റി ഏറ്റെടുക്കുമെന്ന’് കെ സുധാകരന്‍ പറഞ്ഞു

Ambiswami restaurant

സ്പിക്കര്‍ എഎന്‍ ഷംസീര്‍, മുതിര്ന്ന കോൺഗ്രസ് നേതാക്കളായ കെ സുധാകരന്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സിപിഎം നേതാക്കളായ ഇപി ജയരാജന്‍ എംവി ജയരാജന്‍, മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എഴുത്തുകാരന്‍ ടി പത്മനാഭന്‍, ബിജെപി നേതാവ് സികെ പത്മനാഭന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്പ്പിച്ചു . ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട പാച്ചേനിക്ക് അന്തിമോപചാരം അർപ്പിക്കാൻ പൊതുദർശനത്തിന് വെച്ച വിവിധ ഇടങ്ങളിൽ എത്തിച്ചേർന്നത്.

Second Paragraph  Rugmini (working)

ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് സതീശന്‍ പാച്ചേനി വിടവാങ്ങിയത്.സതീശൻ പാച്ചേനിയുടെ മരണവാർത്ത അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ചാലയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് എത്തിച്ചേർന്നത്. തുടർന്ന് സതീശൻ പാച്ചേനിയുടെ ജന്മ നാടായ പാച്ചേനിയിലേക്കാണ് ഭൗതിക ശരീരം വിലാപയാത്രയായി കൊണ്ടുപോയി. കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് പാച്ചേനിയുടെ തറവാട് വീട്ടിൽ ബന്ധുക്കളും നാട്ടുകാരും സതീശൻ പാച്ചേനിക്ക് നൽകിയത്.

വിദ്യാർത്ഥിയായിരുന്ന വേളയിൽ കെഎസ്‌യു പ്രവർത്തകനായി നടന്നുനീങ്ങിയ വഴിയിൽ നൂറുകണക്കിനാളുകൾ സതീശൻ പാച്ചേനിക്ക് അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് നിരവധി ദശാബ്ദങ്ങളോളം സതീശൻ പാച്ചേനിയുടെ കർമ്മമണ്ഡലമായ തളിപ്പറമ്പിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചത്. തളിപ്പറമ്പിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ നിരവധിപേർ സതീശൻ പാച്ചേനിക്ക് ആദരാജ്ഞലി അർപ്പിച്ചു. തുടർന്ന് സതീശൻ പാച്ചേനിയുടെ ഭൗതിക ശരീരം അദ്ദേഹത്തിന്‍റെ സഹോദരൻ സുരേഷിന്‍റെ അമ്മാനപാറയുള്ള ഭവനത്തിൽ പൊതുദർശനത്തിന് വെച്ചു.കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വി.ടി ബൽറാം ഉൾപ്പടെയുള്ള നേതാക്കൾ സഹോദരന്‍റെ വീട്ടിൽ വെച്ച് സതീശൻ പാച്ചേനിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

Third paragraph

തുടർന്ന് പ്രിയ നേതാവിന്‍റെ ഭൗതികദേഹം കണ്ണൂർ ഡിസിസി ഓഫീസിൽ വിലാപയാത്രയായി കൊണ്ടുവന്നു. കണ്ണീരിൽ കുതിർന്ന വികാരപരമായ വരവേൽപ്പാണ് ഡിസിസി ഓഫിസിലെ ജീവനക്കാരും നേതാക്കളും പ്രിയ നേതാവിന് നൽകിയത്. രാത്രി ഏറെ വൈകിയും നിരവധി പാർട്ടി പ്രവർത്തകരും പൊതു ജനങ്ങളും ഡിസിസി ആസ്ഥാനത്ത് എത്തി അന്തിമോപചാരം അർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 വരെ ഡിസിസി ഓഫീസില്‍ പൊതുദർശനം തുടർന്നു. നാട്ടുകാരും പ്രവർത്തകരും നേതാക്കളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് സതീശന്‍ പാച്ചേനിയെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേർന്നത്.

ഉച്ചയ്ക്ക് 1.15 ഓടെ സതീശന്‍ പാച്ചേനിയുടെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലം ശ്മശാനത്തില്‍ എത്തിച്ചേർന്നു. സംസ്കാരചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്തിച്ചേർന്ന ആയിരങ്ങള്‍ കണ്ണൂർ രാഷ്ട്രീയത്തിലെ സൌമ്യമുഖമുള്ള കരുത്തനായ നേതാവിന് യാത്രാമൊഴി നേർന്നു. 1.35ന്സതീശൻ പാച്ചേനിയുടെ മകൻ ജവഹറും സഹോദരൻ സുരേഷും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി.