Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കുഞ്ഞുങ്ങളുടെ സ്വർണാഭരണം മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് ചെറിയ കുട്ടികളുടെ പാദസരവും മറ്റു ആഭരണങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ് കയ്യോടെ പിടികൂടി ഏങ്ങണ്ടിയൂർ ഏത്തായിൽ താമസിക്കുന്ന ചാവക്കാട് മണത്തല വടക്കുംതല വീട്ടിൽ ശങ്കരൻ മകൻ ജയകുമാർ 48 ആണ് പിടിയിലായത് . ക്ഷേത്ര ദർശനത്തിനായി വന്ന കണ്ണൂർ പയ്യന്നൂർ കല്ല വീട്ടിൽ ശരത്തിന്റെ ഒരു വയസുള്ള കുഞ്ഞിന്റെ പാദസരം കൊടിമരത്തിന് സമീപം വെച്ച് ഇന്ന് രാവിലെ 7.00 മണിയോടെ ജയകുമാർ ഊരി എടുക്കുകയായിരുന്നു

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ ടെംബിൾ പോലീസ് സബ് ഇൻസ്പെക്ടർ ഐ. എസ് . ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .കവർന്ന പാദസരം ഇയാളുടെ കയ്യിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . അന്വേഷണ സംഘത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ കെ. ഗിരി, എ എസ് ഐ മാരായ സി. ജിജോ ജോൺ , സി. ബിന്ദുരാജ്, പി.കൃഷ്ണകുമാർ , സിവിൽ പോലീസ് ഓഫീസർ എ. അനസുദ്ദീൻ എന്നിവർ ഉണ്ടായിരുന്നു