Header 1 vadesheri (working)

മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത ടൂറിസ്റ്റ് ബസ് ഉടമകൾ അറസ്റ്റിൽ .

Above Post Pazhidam (working)

തൃശൂർ : ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്തുന്നതിനിടെ തൃശൂരിൽ ജന്‍മഭൂമി ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ കൈയേറ്റം ചെയ്ത ടൂറിസ്റ്റ് ബസുടമകളുടെ സംഘത്തിലെ രണ്ടു പേരെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ജയ്ഗുരു ടൂറിസ്റ്റ് ബസുടമ തൃശൂര്‍ പുഴയ്ക്കല്‍ കുരിയാക്കോട്ട് വീട്ടില്‍ സുജിത് സുധാകരന്‍(36), ജീസസ് ടൂറിസ്റ്റ് ബസുടമ മറ്റം ഇമ്മട്ടി വീട്ടില്‍ ദിലീഷ് ജോസ്(54) എന്നിവരെയാണ് സിഐ ലാല്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ കെ. ഉമേഷ് അറസ്റ്റു ചെയ്തത്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഫോട്ടോഗ്രാഫറെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മറ്റു പ്രതികളെയും ഉടന്‍ പിടികൂടുമെന്ന സിഐ പറഞ്ഞു.
കഴിഞ്ഞ 12ന് ഉച്ചയോടെയാണ് സംഭവം. ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് കളര്‍കോഡില്ലാതെ തൃശൂര്‍ നഗരത്തിലെത്തിയ ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്താന്‍ തേക്കിന്‍കാട് മൈതാനിയിലെത്തിയതായിരുന്നു ജീമോന്‍. ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് തടഞ്ഞുവയ്ക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പോലീസെത്തിയാണ് ജീമോനെ മോചിപ്പിച്ചത്.

തുടര്‍ന്ന് ബസുടമകള്‍ തന്നെ ഫോട്ടോഗ്രാഫറെ അപമാനിക്കുന്നതിനായി കൈയേറ്റം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതിഷേധിക്കുകയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണ ചുമതല സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയെ ഏല്‍പ്പിച്ചിരുന്നു