ഗുരുവായൂര്‍ ക്ഷേത്ര നടയിൽ സമാന്തര ആൽമീയ വ്യാപാര തട്ടിപ്പ്
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര നടയിൽ സമാന്തര ആൽമീയ വ്യാപാര തട്ടിപ്പ് എന്ന് ആക്ഷേപം ക്ഷേത്രം തെക്കെനടയില്‍ പട്ടര് കുളത്തിനു സമീപം ദേവസ്വം കെട്ടിടത്തിലാണ് ആൽമീയ വ്യാപാരം പൊടി പിടിക്കുന്നത് .ഇസ്കോണിലെ മുൻ സ്വാമിയും , സുഹൃത്തായ ഒരു സ്ത്രീയും കൂടിയാണ് ക്ഷേത്ര നടയിൽ ആത്മീയ വ്യാപാരം നടത്തി ഭക്തരെ കൊള്ളയടിക്കുന്നത് . സോഷ്യൽ മീഡിയ ഉപയോഗിച്ചാണ് ഇവർ ഭക്തരെ കണ്ടെത്തുന്നത് .
പുറത്ത് കടകളിൽ 700 രൂപക്ക് കിട്ടുന്ന കൃഷ്ണ പ്രതിമ ഇവർ പൂജിച്ചു കൊടുക്കുമോൾ അതിന്റെ വില 1500 ആയി മാറുന്നു. സപ്താഹം കേട്ട കൃഷ്ണൻ എന്ന് വിശ്വസിപ്പിച്ചാണ് വ്യാപാരം . ഭക്തി തുളുമ്പുന്ന ഇവരുടെ വാചാലതയിൽ ഭക്തർ വീണു പോകുകയാണ് ഭക്തർക്ക് അന്നദാനം നൽകുന്നു എന്ന് പറഞ്ഞും ആളുകളിൽ നിന്നും പണം പിരിക്കുന്നുണ്ടെന്ന് പരാതി ഉണ്ട് . ആയിരങ്ങൾക്ക് ദിനം പ്രതി ഗുരുവായൂർ ക്ഷേത്രത്തിൽ അന്നദാനം നടക്കുമ്പോഴാണ് അന്നദാനത്തിന്റെ പേരിൽ ആത്മീയ വ്യാപാരികൾ പണം പിരിക്കുന്നത് . കുട്ടികൾ ഇല്ലാത്ത ദമ്പതിമാർക്ക് കുട്ടികൾ ഉണ്ടകാനുള്ള ഒറ്റ മൂലി മരുന്നുകൾ അടക്കം പൂജിച്ച നിരവധി മരുന്നുകളും ഇവിടെ വിൽപന നടത്തുണ്ട് എന്ന ആക്ഷേപം ശക്തമാണ് .
ഒരു വിളക്ക് കത്തിച്ചു വെച്ച് ദേവസ്വം സ്ഥലത്ത് നേരത്തെ ഇവർ ഭണ്ഡാരം വെച്ചിരുന്നു . പരാതി ഉയർന്നപ്പോഴാണ് ഭണ്ഡാരം നീക്കം ചെയ്തത് നഗര സഭയുടെ ലൈസൻസ് അടക്കം ഇല്ലാതെയാണ് അനധികൃത വ്യപാരം നടക്കുന്നതത്രെ . സ്ഥലം എം എൽ എ അടക്കം ഉന്നതരെ പങ്കെടുപ്പിച്ചാണ് ഇവർ ഇതിന്റെ ഉത്ഘാടനം നടത്തിയത് .അത് കൊണ്ട് ഇവർക്കെതിരെ നടപടി എടുക്കാൻ ദേവസ്വം അധികൃതർ മടിക്കുകയാണ്.. ക്ഷേത്ര നടയിലെ ആത്മീയ വ്യാപാര തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ബ്രാഹ്മണ സമൂഹം റോഡിൽ താമസിക്കുന്ന രമേശ് കുമാർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി.