Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്ര ദർശന സമയം നീട്ടി, വൈകീട്ട് 3:30ന് നട തുറക്കും

Above Post Pazhidam (working)

ഗുരുവായൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ തുലാം മാസം ഒന്നാം തീയതി (ഒക്ടോബർ 18) മുതൽ മൂന്നു മാസത്തേക്ക് ദർശനസമയം ഒരു മണിക്കൂർ നീട്ടും. വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട 3.30 ന് തുറക്കും.

First Paragraph Rugmini Regency (working)

നിലവിൽ നാലര മണിക്കാണ് നട തുറക്കുന്നത് .ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂർ അധിക സമയം ഭക്തർക്ക് ദർശനത്തിന് ലഭിക്കും. കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കുന്നതിനാണ് ദേവസ്വം തീരുമാനം. തുലാം മാസം ഒന്നാം തീയതി (ഒക്ടോബർ 18) മുതൽ മകരം എട്ടുവരെയാണ് (ജനുവരി 22) ദർശനസമയം നീട്ടിയത്.