സോപാന സംഗീത സഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ : കേച്ചേരി മഴുവഞ്ചേരി മഹാദേവ ക്ഷേത്രസന്നിധിയില്‍ നടന്ന സോപാന സംഗീത സഭയുടെ സംസ്ഥാന സമ്മേളനം ”ദേവായനം-2022,” ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പെരുവനം കുട്ടന്‍മാരാര്‍ മുഖ്യാതിഥിയായി. സോപാന സംഗീത സഭ ചെയര്‍മാന്‍ പന്തളം ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ അദ്വൈത്, ഹരികൃഷ്ണന്‍ എന്നിവരുടെ അഷ്ടപദി ആലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. സോപാന സംഗീത കുലപതികളായ രാമപുരം കുഞ്ഞികൃഷ്ണ മാരാര്‍, തിരുനാവായ ശങ്കര മാരാര്‍, പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍, ചെമ്പുംപുറം കൃഷ്ണന്‍കുട്ടി മാരാര്‍, ഊരമന രാജേന്ദ്ര മാരാര്‍, ഇടയ്ക്ക വിദ്വാന്‍ പെരിങ്ങോട് ശ്രീധരന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ വിവിധ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
ഗുരുവായൂര്‍ ജ്യോതിദാസ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. കണ്‍വീനര്‍ ശ്രീവരാഹം അശാേക് കുമാര്‍ പ്രമേയാവതരണവും, കാവില്‍ ഉണ്ണികൃഷ്ണവാരിയര്‍ ആചാര്യ അനുസ്മരണവും നടത്തി. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി വിജയന്‍ മേനോന്‍, കേരള ക്ഷേത്ര വാദ്യകല അക്കാദമി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭന്‍, തിച്ചൂര്‍ മോഹനന്‍, തൃപ്പുണ്ണിത്തുറ കൃഷ്ണദാസ്, തൃക്കാമ്പുറം ജയന്‍ മാരാര്‍, ഡോ: തൃശ്ശൂര്‍ കൃഷ്ണകുമാര്‍, ബാബുരാജ് കേച്ചേരി, അമ്പലപ്പുഴ വിജയകുമാര്‍, ഏലൂര്‍ ബിജു എന്നിവര്‍ സംസാരിച്ചു.
രാകേഷ് കമ്മത്ത്, രൂപേഷ് മാരാര്‍, സുരേഷ് വെള്ളാരപ്പിള്ളി, വിപീഷ് ഗുരുവായൂര്‍, രാമന്‍ മഞ്ഞുമ്മല്‍, കളര്‍കോട് നാരായണ സ്വാമി, ശ്യാം ഹരിപ്പാട്, ഹരികൃഷ്ണന്‍ ഗുരുവായൂര്‍, ബിലഹരി എസ് മാരാര്‍, ഗോകുല്‍ എസ് മാരാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി വ്യത്യസ്തമായ മൂന്ന് ശൈലികളിലുള്ള സോപാന സംഗീത അവതരണവും ഉണ്ടായി.