

ചാവക്കാട് : എടക്കഴിയൂർ ഈവനുൽ ഉലൂം മദ്രസ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . മദ്രസ വോയിസ് പ്രസിഡണ്ട് മാമുട്ടി ഹാജി അധ്യക്ഷവഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് ചാവക്കാട് സീനിയർ സിവിൽ പോലീസ് ഓഫീസർ മുനീർ ക്ലാസെടുത്തു കരീം അസ്ലമി അസ്ലമി, ബീരാൻ കുട്ടി കെ ബഷീർ റിഷാദ് സഖാഫി പരൂർ എന്നിവർ സംസാരിച്ചു
