ഗുരുവായൂരിൽ തകർന്ന റോഡുകൾ തന്നെ , കൗണ്‍സില്‍ ബഹിഷ്കരിച്ച് യു.ഡി.എഫ്
ഗുരുവായൂർ : ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി. യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ അസാന്നിധ്യത്തില്‍ ചെയര്‍മാന്‍ അജന്‍ഡകള്‍ പാസാക്കി യോഗം പിരിച്ചുവിട്ടു.യോഗം തുടങ്ങിയ ഉടന്‍ കൗണ്‍സിലര്‍ കെ.പി.എ.റഷീദാണ് റോഡുകളുടെ ശോചനീയവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടത്. യോഗം അലങ്കോലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രതിപക്ഷം റോഡുകളുടെ കാര്യം ഉന്നയിക്കുന്നതെന്നും അജണ്ടയില്‍ ഇല്ലാത്ത വിഷയം അവസാനം ചര്‍ച്ച ചെയ്യാമെന്നും ചെയര്‍മാന്‍ എം.കൃഷ്ണദാസ് പറഞ്ഞു.
എന്നാല്‍ ഇക്കാര്യം അടിയന്തിര പ്രാധാന്യമുള്ളതാണെന്നും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നു. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതോടെ യോഗം ബഹളമയമായി. അജന്‍ഡ വായന തുടരാന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയ ബാനറുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. അജന്‍ഡകള്‍ ഓരോന്ന് പാസാക്കി തുടങ്ങിയോതോടെ പ്രതിപക്ഷം ഇറങ്ങിപോകുകയായിരുന്നു. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
അതെ സമയം ഗുരുവായൂരിലെ പ്രതിപക്ഷം വികസന വിരുദ്ധരാണെന്നും അതുകൊണ്ടാണ് കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപോയതെന്നും നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് വാർത്ത ആരോപിച്ചു .കാലം തെറ്റി പെയ്‌ത മഴയാണ് റോഡുകൾ നന്നാക്കാൻ താമസം നേരിട്ടതെന്നും ഡിസംബർ അവസാനത്തോടെ ഗുരുവായൂരിലെ റോഡുകളുടെ പണി പൂർത്തിയാകും. ഇതിനായി 1.83 കോടി രൂപ നീക്കി വെച്ചിട്ടുണ്ട് .ഗുരുവായൂർ ഇന്നർ റോഡ് അമൃത് പദ്ധതിയിൽ പെടുത്തി 1.86 കോടി ചിലവഴിച്ചു ടൈൽ വിരിക്കും ഇതിന്റെ സാങ്കേതിക അനുമതി ലഭിച്ചാൽ ടെണ്ടർ നടപടികളിലേക്ക് കടക്കും