Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്ര നടയെ ഹർത്താൽ ബാധിച്ചില്ല

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയെ ഹർത്താൽ ബാധിച്ചില്ല ,ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഭക്തരടക്കം നൂറുകണക്കിന് പേർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു ,ഹോട്ടലുകളും മറ്റു കടകളും തുറന്ന് പ്രവർത്തിച്ചതിനാൽ ക്ഷേത്ര നടയിൽ ഹർത്താൽ പ്രതീതി അനുഭവപ്പെട്ടില്ല , എന്നാൽ കിഴക്കേ നടയിൽ ദേവസ്വം റോഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസ് ഉച്ചക്ക് ഒരു മണിക്ക് ആണ് തുറന്നത് .ജീവനക്കാർക്ക് വരാൻ വാഹനം ലഭിക്കാതിരുന്നത് കൊണ്ടാണ് രാവിലത്തെ ഷിഫ്റ്റ് ഒഴിവാക്കിയതെന്ന് ഓഫീസ് ജീവനക്കാർ പറഞ്ഞു.

Ambiswami restaurant


ഗുരുവായൂരിൽ നിന്നുമുള്ള കെ എസ് ആർ ടി സി ബസുകൾ സർവീസ് നിറുത്തി വെച്ചതിനെ തുടർന്ന് യാത്രക്കാർ കെ എസ് ആർ ടി സി ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു വാഹനങ്ങൾക്ക് നേരെ കല്ലേറ് നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഭാഗത്തേക്ക് ഉള്ള സർവീസ് നിറുത്തി വെച്ചത് .

Second Paragraph  Rugmini (working)

ഹർത്താലിൽ കെ എസ ആർ ടി സി സർവീസ് നടത്തും എന്ന് മന്ത്രിയുടെയും എം ഡിയുടെയും വാക്കുകൾ വിശ്വസിച്ചു വന്നവർ ആണ് തങ്ങൾ എന്ന് പറഞ്ഞാണ് യാത്രക്കാർ ഉദ്യോഗസ്ഥരുമായി തട്ടി കയറിയിരുന്നത് . ഉച്ചവരെ ഇരുപത്തി അഞ്ചോളം സർവീസ് നടത്തി എന്ന് ജീവനക്കാർ അവകാശപ്പെട്ടു.