”ഭഗവദ്ഗീത ലോക ക്ഷേമത്തിന്” ഗുരുവായൂരിൽ ഗീതാ മഹോത്സവം സംഘടിപ്പിച്ചു .
ഗുരുവായൂര്‍: ”ഭഗവദ്ഗീത ലോക ക്ഷേമത്തിന്” എന്ന സന്ദേശം പ്രചരിപ്പിയ്ക്കുന്നതിന്റെ ഭാഗമായി ഗുരുവായൂരിൽ ഗീതാ മഹോത്സവം സംഘടിപ്പിച്ചു . മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച രാവിലെ 6-ന് വിഷ്ണു സഹസ്രനാമ പാരായണവും, 6.30-ന് സൗന്ദര്യ പാരായണവും, തുടര്‍ന്ന് ഭഗവദ് ഗീതയിലെ 8-അദ്ധ്യായങ്ങളിലെ ഗീതാധ്യാന പാരായണവും നടന്നു .
ഗുരുവായൂർ ഗീതാ മഹോത്സവത്തിൻ്റെ മുഖ്യ ആചാര്യനായ സ്വാമി കൃഷ്‌ണാത്മനന്ദ (സ്വാമി ദയാനന്ദ ആശ്രമം പാലക്കാട്)
അധ്യക്ഷത വഹിച്ചു.
സ്വാമി ആത്മ സ്വരൂപാനന്ദ (ശ്രീരാമകൃഷ്ണ ആശ്രമം,നിലമ്പൂർ),
സ്വാമി കൃഷ്ണാനന്ദ സരസ്വതി (ഗുരുവായൂർ),
സ്വാമി ദേവാനന്ദപുരി (പാലക്കാട്) , എന്നിവർ അനുഗ്രഹഭാഷണം നടത്തി ,
വിദ്യാസാഗർ ഗുരുമൂർത്തി, മന്മഥൻ നായർ, എന്നിവർ ഭഗവത്ഗീതാ സന്ദേശ ഭാഷണം നടത്തി..
കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രിമാർ നരസിംഹ അടിക, ശ്രീധർ അടിക എന്നിവരുടെ നേതൃത്വത്തിൽ വേദഘോഷം നടത്തി , കണ്ണൂർ സുന്ദരെശ്വര ഭജനസംഘം ദൈവദശകം പാരായണം നയിച്ചു.
അഡ്വക്കേറ്റ് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
കഴിഞ്ഞ 18-വര്‍ഷമായി ഗുരുവായൂരില്‍ സംഘടിപ്പിക്കുന്ന ഗീതാമഹോത്സവത്തില്‍ രണ്ടായിരത്തിൽ പരം ഭക്ത ജനങ്ങൾ പങ്കെടുത്തു .ഗീതാ മഹോത്സവത്തിന് ഗുരുവായൂർ കണ്ണൻ സ്വാമി, ബാല സുബ്രമണ്യ അയ്യർ എന്നിവർ നേതൃത്വം വഹിച്ചു