
പൂജാദ്ര്യവ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം: ദ്വിജക്ഷേമം ഫൗണ്ടേഷൻ

തൃശൂർ : ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും, സ്വകാര്യ മാനേജ്മെന്റ് ഉൾപ്പെടുന്ന ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന പൂജാദ്ര്യവ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ദ്വിജക്ഷേമം ഫൗണ്ടേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗം തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനുഭൂതി ദീപ പ്രജ്ജ്വലനം നടത്തി. ദ്വിജക്ഷേമം ഫൗണ്ടേഷൻ ചെയർമാൻ കൃഷ്ണൻ കാരക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.വി.വല്ലഭൻ യോഗം ഉദ്ഘാടനം ചെയ്തു.



കെ.പി നമ്പൂതിരീസ് ചെയർമാൻ കെ.ഭവദാസൻ വിവിധ മേഖലയിലെ പ്രമുഖരെ ആദരിച്ചു. കോവിഡിന്റെ കഠിനകാലത്ത് ക്ഷേത്രങ്ങൾക്കും ക്ഷേത്ര ജീവനക്കാർക്കും നൽകിയ സഹായങ്ങൾ പരിഗണിച്ച് എളങ്ങള്ളൂർ സദാനന്ദൻ നമ്പൂതിരി, തന്ത്രി നെടുമ്പിള്ളി സതീശൻ നമ്പൂതിരിപ്പാട്, പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, മുല്ലനേഴി ശിവദാസൻ മാസ്റ്റർ, പുന്നപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്, മായ നെല്ലിയോട് , തൃക്കുമാരക്കുടം വാസുദേവൻ നമ്പുതിരി, ആലക്കാട് ചിത്രൻ നമ്പൂതിരി, മേലേടം ശ്രീകുമാർ എന്നിവർ പുരസ്കാരങ്ങൾ സ്വീകരിച്ചു.
യോഗക്ഷേമസഭ സംസ്ഥാന സെക്രട്ടറി കെ. ഡി ദാമോദരൻ, ജില്ലാ പ്രസിഡന്റ് ഹരി പഴങ്ങാംപറമ്പ്, സുധീപ് മുണ്ടാരപ്പിള്ളി, ജയകൃഷ്ണൻ കാർക്കോട്ടിരി, ടി.വി. വാസുദേവൻ, പെരുമാങ്ങോട് വാസുദേവൻ, രമേശൻ തരണനെല്ലൂർ, സി.കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു