ടാറ്റായുടെ സൗജന്യ സോഫ്റ്റ് വെയർ സേവനം ഗുരുവായൂർ ദേവസ്വത്തിന് വേണ്ടെന്ന്
ഗുരുവായൂർ ; ഗുരുവായൂർ ദേവസ്വത്തിന്റെ സോഫ്റ്റ് വെയർ ദാതാവായ ടാറ്റ കൺസൾട്ടൻസി സർവീസിനെ (ടി സി എസ് ) ഒഴിവാക്കി തമിഴ് നാട്ടിലുള്ള തട്ടി കൂട്ട് സ്ഥാപനത്തെ ഏൽപിക്കാൻ നീക്കം .സിറ്റി യൂണിയൻ ബാങ്കുമായി ബന്ധമുള്ള സ്ഥാപനത്തെ ഏൽപിക്കാനാണ് നീക്കം. ടി സി എസ് ദേവസ്വവുമായി സഹകരിക്കുന്നില്ല എന്ന് വാദം ഉയർത്തിയാണ് ഒഴിവാക്കുന്നതത്രെ . എന്നാൽ ദേവസ്വമാണ് ടി സി എസുമായി നിസഹകരിക്കുന്നത് എന്ന വിവരമാണ് പുറത്തു വരുന്നത്. മുൻ അഡ്മിനിസ്ട്രേറ്റർ ശിശിർ ആണ് ഏറെ പണി പെട്ട് ടി സി എസ്സിനെ ഗുരുവായൂരിലേക്ക് എത്തിച്ചത് .
സൗജന്യ മായാണ് ടി സി എസ് ഗുരുവായൂർ ദേവസ്വത്തിന് സോഫ്റ്റ് വെയർ കൺ സൾട്ടൻസി നൽകുന്നത് , ഗുരുവായൂരിന് പുറമെ തിരുപ്പതി, ശബരിമല എന്നീ മഹാക്ഷേത്രങ്ങളിലും ടി സി എസ് സൗജന്യ കൺസൾട്ടൻസി നൽകുന്നുണ്ട്. കോവിഡ് കാലത്ത്ക്ഷേത്രത്തിലേക്ക് ആളുകൾക്ക് പ്രവേശനം ഇല്ലാത്ത കാലത്തും ടിസി എസിന്റെ സേവനം ഉണ്ടായിരുന്നത് കൊണ്ട് രണ്ടു ലക്ഷത്തോളം രൂപ പ്രതി ദിനം വഴി പാട് വകയിൽ ദേവസ്വത്തിന് ലഭിച്ചിരുന്നത് .
സംസ്ഥാനത്തെ പല കോർപറേഷനിലും സോഫ്റ്റ് വെയറിൽ കൃത്രിമം നടത്തി തട്ടിപ്പ് നടത്തിയത് പുറത്ത് വന്നത് അടുത്തിടെയാണ് . ഗുരുവായൂർ ദേവസ്വത്തിലും ജീവനക്കാർക്ക് തട്ടിപ്പ് നടത്താൻ ഉള്ള കളമൊരുക്കലാണോ ഇതിനു പിന്നിൽ എന്ന സംശയവും ഉയരുന്നുണ്ട്. എന്തായാലും ലക്ഷങ്ങൾ മറിയാതെ ടി സി എസിനെ പോലെ പ്രശസ്ത സോഫ്റ്റ് വെയർ ദാതാവിനെ ഒഴിവാക്കി തട്ടി കൂട്ട് സ്ഥാപനത്തിന്റെ പിറകെ പോകാൻ തയ്യാറാകില്ല എന്നാണ് ദേവസ്വ വുമായി ബന്ധമുള്ളവർ അഭിപ്രായപ്പെടുന്നത്.