ഗുരുവായൂർ നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പദവി
ഗുരുവായൂർ : വെളിയിട വിസർജ്‌ജന വിമുക്ത നഗരമായി പ്രഖ്യാപിക്കപ്പെട്ടവയിൽ കൂടുതൽ മികവുള്ള നഗരസഭയായി തെരഞ്ഞെടുത്ത ഗുരുവായൂർ നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പദവി. .വെളിയിട വിമുക്തനഗരം എന്നതിനൊപ്പം പൊതുശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന നഗരങ്ങളെയാണ് ഒ.ഡി.എഫ് പ്ലസ് നഗരങ്ങളായി തെരെഞ്ഞെടുക്കുന്നത്.
കേന്ദ്ര സർക്കാരിന് വേണ്ടി ക്വാളിറ്റി കൺസിൽ ഓഫ് ഇന്ത്യയാണ് സർവ്വേ നടത്തിയിട്ടുള്ളത്. വെളിയിട വിസർജ്ജ്യവിമുക്ത നഗരമായി ഗുരുവായൂർ നഗരസഭ തെരഞ്ഞെടുത്തിരുന്നു. ആ പദവി നിലനിർത്തുകയും കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്തതുകൊണ്ടാണ് ഒഡിഎഫ് പ്ലസ് പദവി നഗരസഭയ്ക്ക് ലഭിച്ചത്.
വെളിയിട വിസർജ്യമുക്തമായ നഗരസഭകൾക്ക് കേന്ദ്ര നഗരകാര്യ മന്ത്രാലയം നൽകുന്ന പദവി ആണ് ഒ ഡി എഫ് പ്ലസ് . 2022ൽ കേരളത്തിലെ 35നഗരസഭകൾക്കാണ് ഓ ഡി എഫ് പ്ലസ് പദവി ലഭിച്ചത്.