രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു പ്രോജ്വല തുടക്കം
കന്യാകുമാരി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു പ്രോജ്വല തുടക്കം. കന്യാകുമാരി കടപ്പുറത്ത് ഒഴുകിയെത്തിയ ജന സഞ്ജയത്തെ സാക്ഷിയാക്കി യാത്ര തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെ്തു. യാത്രയുടെ നായകനും മുൻ എഐസിസി അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക കൈമാറിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ജാർഗണ്ഡ് മുഖ്യമന്ത്രി ഭൂഗേഷ് ബാഗൾ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ഗാന്ധി സ്മാരകത്തിൽ നിന്നും പതാകയുമേന്തി രാഹുൽ ഗാന്ധിയും പദയാത്രികരും കന്യാകുമാരി ബീച്ചിലേക്ക് നടന്നെത്തിയ ശേഷം ബീച്ചിൽ ഒരുക്കിയ വേദിയിൽ പതിനായിരങ്ങൾക്ക് രാഹുൽ ഗാന്ധി അഭിവാദ്യമർപ്പിച്ചു.രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരിയിൽ നിന്നും ആരംഭിച്ച് 150 ദിവസത്തിനുള്ളിൽ 3,570 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര ജമ്മു കശ്മീരിൽ അവസാനിക്കും.
ഭാരത് ജോഡോയിൽ പങ്കെടുക്കുന്ന യാത്രക്കാർ ഒരു ഹോട്ടലിലും തങ്ങില്ല. രാത്രികൾ കണ്ടെയ്‌നറുകളിൽ ചെലവഴിക്കും. ഇത്തരത്തിൽ ആകെ 60 കണ്ടെയ്‌നറുകൾ ക്രമീകരിച്ചിട്ടുണ്ട്. ചില കണ്ടെയ്‌നറുകളിൽ ഉറങ്ങാനുള്ള കിടക്കകൾ, ടോയ്‌ലറ്റുകൾ, എസികൾ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ രാഹുൽ ഗാന്ധി ഒരു കണ്ടെയ്‌നറിൽ താമസിക്കും. മറ്റുള്ളവർ കണ്ടെയ്‌നറുകൾ പങ്കിടും. കണ്ടെയ്‌നറുകൾ എല്ലാ ദിവസവും എത്തുന്നയിടത്ത് മൈതാനങ്ങളിൽ പാർക്ക് ചെയ്യും. മുഴുവൻ സമയ യാത്രക്കാർ റോഡിൽ വച്ചാകും ഭക്ഷണം കഴിക്കുന്നത്.
ഭാരത് ജോഡോ യാത്രയിൽ അംഗങ്ങൾക്കായി അടുത്ത അഞ്ചുമാസം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്തിട്ടുണ്ട്. യാത്രക്കാർ ദിവസവും ആറ് മുതൽ ഏഴ് മണിക്കൂർ വരെ നടക്കും. എല്ലാ ദിവസവും യാത്രകളുടെ രണ്ട് സമയത്താണ് നടത്തുക. രാവിലെയും വൈകുന്നേരവും. പ്രഭാതത്തിൽ രാവിലെ ഏഴ് മുതൽ 10.30 വരെയും വൈകുന്നേരത്ത് ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെയും നടക്കും.
ഭാരത് ജോഡോ യാത്രയിലെ ഏറ്റവും പ്രായം കൂടിയ അംഗം രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വിജേന്ദ്ര സിങ് മഹ്ലവത് (58) ആണ്. ഏറ്റവും പ്രായം കുറഞ്ഞ അംഗം 25 വയസുള്ള അജാം ജോംബ്ലയും ബെം ബായിയും ഇരുവരും അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ്. കനയ്യ കുമാർ, പവൻ ഖേര എന്നിവരും രാഹുൽ ഗാന്ധിയുടെ യാത്രാ സംഘത്തിന്റെ ഭാഗമാണ്. ഭാരത് യാത്രികളിൽ 30 ശതമാനം സ്ത്രീകളാണ്.
ഭാരത് ജോഡോ യാത്ര രാജ്യത്തെ ഇരുപത് പ്രധാന സ്ഥലങ്ങളെ സ്പർശിക്കും. കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, നിലമ്പൂർ, മൈസൂരു, ബെല്ലാരി, റായ്ച്ചൂർ, വികാരാബാദ്, നന്ദേഡ്, ജൽഗാവ് ജമോദ്, ഇൻഡോർ, കോട്ട, ദൗസ, അൽവാർ, ബുലന്ദ്ഷഹർ, ഡൽഹി, അംബാല, പത്താൻകോട്ട്, ജമ്മു, ശ്രീനഗർ.
ഇതിന് മുൻപ് ഇന്ത്യയിൽ ദേശീയ പദ യാത്ര നടത്തിയത് .ഇന്നത്തെ ജനത ദളിന്റെ ആദ്യകാല രൂപമായ ജനതാ പാർട്ടി നേതാവ് എസ് ചന്ദ്രശേഖർ ആണ് 1983 ജനുവരി ആറിന് കന്യാകുമാരിയിൽ നിന്നും ആരംഭിച്ച പദയാത്ര ജൂൺ പകുതിയോടെയാണ് ഡൽഹി രാജ്ഘട്ടിൽ സമാപിച്ചത് . എല്ലാ പതിനഞ്ചു ദിവസം കൂടുമ്പോഴും അദ്ദേഹം പദയാത്ര നിറുത്തി വെച്ച് രാഷ്ട്രീയ കൂടിയാലോചനകൾക്കായി ഡൽഹിയിലേക്ക് പോകുമായിരുന്നു . വീണ്ടും തിരിച്ചു വന്നാണ് പദയാത്ര ആരംഭിക്കുക . ഇത് കൊണ്ട് പദ യാത്ര പൂർത്തിയാക്കാൻ ആറു മാസമെടുത്തു.