Above Pot

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു

ഗുരുവായൂർ : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ ശീവേലി, പന്തീരടീപൂജ എന്നീ പതിവുപൂജകള്‍ക്ക് ശേഷം, 9.18 മുതല്‍ 11.18 വരെയുള്ള മുഹൂര്‍ത്തത്തിലായിരുന്നു, ഭക്തഹൃദയങ്ങളില്‍ സമൃദ്ധിയുടെ പ്രതീക്ഷകൾ നിറച്ച ഇല്ലംനിറ ചടങ്ങ് നടന്നത്. നിറയ്ക്കാവശ്യമായ ആയിരത്തോളം നെല്‍ക്കതിര്‍ക്കറ്റകള്‍ പഴുന്നാനയിലെ വയലേലകളിൽ നിന്നും ഇന്നലെ തന്നെ ക്ഷേത്രസന്നിധിയില്‍ എത്തിച്ചിരുന്നു.

First Paragraph  728-90
Second Paragraph (saravana bhavan

അടിയന്തിരപ്രവൃത്തിക്കാരായ പത്തുകാര്‍ വാര്യാര്‍ രാവിലെ കിഴക്കേഗോപുരത്തിന് മുന്‍വശം ശുദ്ധമാക്കിയശേഷം അരിമാവണിഞ്ഞ് നാക്കിലകള്‍ നിരത്തി. തുടര്‍ന്ന് കല്യാണ മണ്ഡപത്തിന് സമീപം സൂക്ഷിച്ചിരുന്ന കറ്റകള്‍ പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ തലചുമടായി കൊണ്ടുവന്ന് നാക്കിലയും ദീപസ്തംഭവും മൂന്നുതവണ വലംവെച്ച ശേഷം സമര്‍പ്പിച്ചു. തുടർന്ന് കതിർകറ്റകളിൽ പുണ്യാഹം തളിച്ച ശേഷം അമ്പതോളം കീഴ്ശാന്തിക്കാർ കതിർക്കറ്റകൾ തലയിൽ ചുമന്ന് നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ഗുരുവായൂരപ്പന് മുന്നിലെ നമസ്‌കാരമണ്ഡപത്തില്‍ ഭഗവാന് ദര്‍ശിക്കാനാകും വിധം സമര്‍പ്പിച്ച

കതിര്‍ക്കറ്റകളില്‍ ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം എന്നിവയാല്‍ അലംകൃതമാക്കി. മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കല്‍പിച്ച കതിര്‍കറ്റകളില്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ലക്ഷ്മീനാരായണപൂജ നടത്തി. ചൈതന്യവത്തായ കതിരുകളില്‍ ഒരു പിടി പട്ടില്‍ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തിയശേഷം ഉപദേവതകൾക്കും സമർപ്പിച്ചതോടെ ഇല്ലംനിറ ചടങ്ങ് സമാപിച്ചു .പിന്നീട് പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , അഡ്വ.കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ,ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി
ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി ആഘോഷം സെപ്തംബർ 3നാണ്. രാവിലെ 7.48 മുതൽ 9.09 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി