Post Header (woking) vadesheri

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

Above Post Pazhidam (working)

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങ് നടന്നു. ക്ഷേത്രം ആൽത്തറയിൽ നിന്ന് നെൽകതിരുകൾ മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, മുരളി നമ്പൂതിരി, കീഴ് ശാന്തിക്കാർ എന്നിവർ ചേർന്ന് എഴുന്നെള്ളിച്ച് ക്ഷേത്രം വാതിൽ മാടത്തിൽ വെച്ച് ലക്ഷ്മീ നാരായണ പൂജ നടത്തിയ ശേഷം മഹാദേവന്റെയും , മഹാവിഷ്ണുവിന്റെയും , ഉപ ദേവൻമാരുടെയും ശ്രീകോവിലുകളിൽ നിറ നടത്തിയ ശേഷം ഭക്തജനങ്ങൾക്ക് കതിരുകൾ വിതരണം ചെയ്തു.

Arya bhavan inner

Second Paragraph  Sarovaram(working)

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ , ട്രസ്റ്റി ബോർഡ് മെമ്പർ ചെറുതയൂർ ഉണ്ണികൃഷ്ണൻ , തുടങ്ങിയവർ ചടങ്ങിന് സന്നിഹിതരായിരുന്നു. ഈ വർഷവും നിറക്ക് ആവശ്യമായ കതിരുകൾ ആ ആലാട് വേലപ്പൻ തന്നെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്ത്

Third paragraph Saravan bhavan