Above Pot

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ച നടപടി പുനഃപരിശോധിക്കണം : ടി.എന്‍. പ്രതാപന്‍

തൃശൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകനെ

First Paragraph  728-90

കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ച നടപടി പുനഃപരിശോധിക്കണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു. ഇത് മാധ്യമ പ്രവര്‍ത്തകരുടെ മാത്രം ആവശ്യമല്ല, പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.

Second Paragraph (saravana bhavan

സാധാരണ നിയമനമായി കളക്ടറുടെ നിയമനം കരുതാനാകില്ല. മജിസ്റ്റീരിയില്‍ പദവി കൂടി വഹിക്കുന്നയാള്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് അറിയാമായിരുന്നിട്ടും ജനങ്ങളുമായി ബന്ധപ്പെടുന്ന കളക്ടറാക്കി നിയമിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും പ്രതാപന്‍ പറഞ്ഞു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഇ.എസ്. സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. സീനിയര്‍ പത്ര പ്രവര്‍ത്തകരായ എന്‍.ശ്രീകുമാര്‍, എ. സേതുമാധവന്‍, കെ.യു.ഡബ്ല്യൂ.ജെ നിയുക്ത സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോള്‍ മാത്യു സ്വാഗതവും ട്രഷറര്‍ കെ. ഗിരീഷ് നന്ദിയും പറഞ്ഞു. അയ്യന്തോള്‍ അമര്‍ജവാന്‍ സ്‌ക്വയറില്‍ കേന്ദ്രീകരിച്ച് പ്രകടനമായാണ് കളക്ടറേറ്റിലെത്തിയത്