Post Header (woking) vadesheri

പുന്നയൂർക്കുളം പെരിയമ്പലത്ത് ബസ്സിന് പിറകിൽ ലോറിയിടിച്ചു, പത്ത് പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

ചാവക്കാട് : പുന്നയൂർക്കുളം പെരിയമ്പലത്ത് ബസ്സിന് പിറകിൽ ലോറിയിടിച്ചു പത്ത് പേർക്ക് പരിക്കേറ്റു . ബസ് സ്റ്റോപ്പില്‍ നിറുത്തിയിട്ട് ആളെ കയറ്റുന്നതിനിടെ പുറകില്‍ അമിത ഭാരം കയറ്റി വന്നിരുന്ന ലോറി ഇടിച്ച് ആണ് അപകടം .വെള്ളിയാഴ്ച്ച കാലത്ത് ഏഴ് മണിക്കാണ് സംഭവം. ചാവക്കാട് നിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന ഗ്ലോബ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് 100 മീറ്ററോളം മുന്നിലേക്ക് നീങ്ങുകയുംചെയ്തു. ബസിന് പുറകുഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

Ambiswami restaurant

ബസ്സിലുണ്ടായിരുന്ന ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്ക് പറ്റിയത്.വഴി യാത്രക്കാരനും പരിക്കുണ്ട്. റോഡില്‍ തിരക്ക് ഇല്ലാതിരുന്നതിനാലും ബസ്സില്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തി. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം

Second Paragraph  Rugmini (working)