Post Header (woking) vadesheri

പോക്‌സോ കേസിൽ 75കാരന് 21 വർഷം തടവും പിഴയും

Above Post Pazhidam (working)

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75കാരനെ 21 വർഷം കഠിനതടവിനും 1,​10,​000 രൂപ പിഴശിക്ഷയും വിധിച്ചു. വേലൂർ തെക്കൂട്ട് ഗംഗാധരനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.

Ambiswami restaurant

2016ലാണ് കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരി സ്വദേശിയായ പ്രതിയുടെ മകളുടെ വീട്ടിലെത്തിയപ്പോൾ പേരക്കുട്ടിയോടൊത്ത് കളിക്കാൻ വന്ന അയൽപക്കത്തുള്ള പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ അസി. കമ്മിഷണറായിരുന്ന വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്ലബിക് പ്രോസിക്യൂട്ടർ അഡ്വ.കെ.പി. അജയകുമാർ ഹാജരായി.

Second Paragraph  Rugmini (working)