Above Pot

ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരന്മാർ പരിശീലനത്തിൽ

ഗുരുവായൂർ : ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർ മെയ് വഴക്കത്തിനായുള്ള തീവ്ര പരിശീലനത്തിൽ. ജൂലൈ 4 ന് തുടങ്ങിയ കൃഷ്ണനാട്ടം കലാകാരൻമാരുടെ ഉഴിച്ചിൽ, കച്ചകെട്ടി അഭ്യാസം മൂന്നാഴ്ച പിന്നിടുമ്പോൾ കളിയരങ്ങിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസത്തിലാണ് കലാകാരൻമാർ.കോവിഡ് കാരണം രണ്ടു വർഷം പരിശീലനം ഉണ്ടായിരുന്നില്ല. കോവി ഡാനന്തരമുള്ള ആദ്യ പരിശീല ന മാണ് ഇത്തവണ. കളരിച്ചിട്ടകളിലൂടെയുള്ള അഭ്യാസം 41 ദിവസം നീണ്ടുനിൽക്കും.

First Paragraph  728-90

പുലർച്ചെ മൂന്നിന് തുടങ്ങുന്ന പരിശീലനം രാത്രി ഒമ്പതുവരെ നീളും. കണ്ണ് സാധകമാണ് ആദ്യം; പിന്നെ മെയ്യഭ്യാസം. തുടർന്ന് അരയിൽ കച്ചകെട്ടി പാദം മുതൽ മുഖം വരെ എണ്ണ തേച്ചുള്ള കാൽസാധകം, തീവട്ടം കുടയൽ തുടങ്ങിയ അഭ്യാസങ്ങൾക്കു ശേഷം ചവിട്ടിയുഴിച്ചിൽ നടക്കും.വ്രതശുദ്ധിയിലാണ് ദിവസവും അഭ്യാസം നടക്കുക.

Second Paragraph (saravana bhavan


കലാനിലയം സൂപ്രണ്ട്‌ മുരളി പുറനാട്ടുകാര, കളിയോഗം ആശാൻ .പി.ശശിധരൻ, വേഷം ആശാൻമാരായ.സി.സേതുമാധവൻ , .എസ്.മാധവൻകുട്ടി, .എ.മുരളീധരൻ ,പാട്ട് വിഭാഗം ആശാൻമാരായ ഇ.ഉണ്ണികൃഷ്ണൻ , .എം.കെ ദിൽക്കുഷ്, ശുദ്ധമദ്ദളം ആശാൻ .കെ.മണികണ്ഠൻ, തൊപ്പിമദ്ദളം ആശാൻ .കെ.ഗോവിന്ദൻകുട്ടി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

അണിയറയിൽ കോപ്പു പണികൾ ചുട്ടി വിഭാഗം ആശാൻ .കെ.ടി.ഉണ്ണികൃഷ്ണൻ, ചുട്ടി ഗ്രേഡ് 1 കലാകാരൻ .ഇ.രാജു , ചമയ കലാകാരൻ .കെ.ശങ്കരനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പരിശീലനം പൂർത്തിയാക്കി സെപ്തംബർ ഒന്ന് മുതൽ അവതാരം കളിയോടെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിക്കും.