Header 1 = sarovaram
Above Pot

പീഡിപ്പിച്ചെന്ന പരാതി ലഭിച്ചില്ല, ഉണ്ടെങ്കില്‍ പോലീസിനെ സമീപിക്കാം ,ഒപ്പം നിൽക്കും : ഷാഫി പറമ്പിൽ

തൃശൂർ ∙ ചിന്തന്‍ ശിബിരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി സംസ്ഥാന നേതൃത്വം രംഗത്ത്. പീഡനശ്രമം നടന്നതായി സംസ്ഥാന നേതൃത്വത്തിന് പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎൽഎ വ്യക്തമാക്കി. സഹപ്രവര്‍ത്തക ദേശീയ നേതൃത്വത്തിനു നല്‍കിയ പരാതിയിലും പീഡന പരാമര്‍ശമില്ല. ഇക്കാര്യത്തിൽ എല്ലാം പറയേണ്ടത് പെണ്‍കുട്ടിയാണെന്നും ഷാഫി വ്യക്തമാക്കി.

പീഡനശ്രമത്തെക്കുറിച്ച് പരാതി ഉയർന്നിട്ടും യൂത്ത് കോൺഗ്രസ് അതു മറച്ചുവയ്ക്കാൻ ശ്രമിച്ചതായി വ്യാപക ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ വിശദീകരണവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.

Astrologer

‘‘ആ പെൺകുട്ടി അച്ചടക്കലംഘന പരാതിയാണ് ചൂണ്ടിക്കാട്ടിയത്. പീഡന പരാതിയുണ്ടെങ്കില്‍ തീർച്ചയായും പൊലീസിനെ സമീപിക്കാം. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്തുനല്‍കിയിട്ടുണ്ട്’’– ഷാഫി പറമ്പിൽ പറഞ്ഞു.

‘‘ആ പെണ്‍കുട്ടിയോട് ഞാന്‍ പോലും നേരിട്ടു സംസാരിച്ചില്ല. അങ്ങനെ പോലും ഒരു സംശയം ഉണ്ടാകരുത്. സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തോന്നലും പാടില്ല. പെണ്‍കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം. എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കും. ഇല്ലാത്ത പരാതിയുടെ പേരില്‍ ഇനിയും ഇങ്ങനെ പ്രചാരണം നടത്തരുത്. യൂത്ത് കോണ്‍ഗ്രസിനെ സ്ത്രീസംരക്ഷണം പഠിപ്പിക്കുന്നത് ആരെന്നു നോക്കണം’’ – ഷാഫി പറഞ്ഞു.

‘‘യൂത്ത് കോൺഗ്രസ് പ്രവർത്തകയായ പരാതിക്കാരിക്ക് പൊലീസിനെയോ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അടക്കമുള്ള പാർട്ടി ഘടകങ്ങളെയോ സമീപിക്കണമെങ്കിൽ, അതിനെതിരെ യാതൊരുവിധ തടസവും സൃഷ്ടിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമിക്കില്ല. യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി കോടതിയോ കമ്മിഷനുകളോ പൊലീസോ, സ്വന്തമായി അനുഭവിച്ചോ എന്ന നിലപാടോ ഇല്ലാത്തതുകൊണ്ട് ഇത്തരമൊരു പരാതി ഉയർന്നിട്ടുണ്ടെങ്കിൽ അതു നിയമപ്രകാരം തന്നെ പൊലീസിനു കൈമാറുമെന്ന ഉറപ്പ് കേരളത്തിലും ജനങ്ങൾക്കു നൽകുന്നു’ – ഷാഫി പറമ്പിൽ പറഞ്ഞു

അതെ സമയം യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വനിതാ നേതാവ് ഒരു ചാനലിനോട് പ്രതികരിച്ചു . പീഡനം ആരോപിച്ച് നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.

Vadasheri Footer