ക്ഷേത്ര നഗരിയിൽ കുളമായ റോഡുകൾ , കടലാസ് വഞ്ചിയിറക്കി കോൺഗ്രസ് പ്രതിഷേധം
ഗുരുവായൂർ : ഗുരുവായൂർ മേഖലയിലെ റോഡുകൾ തകർന്നു കുളമായി കാൽ നട യാത്ര പോലും അസാധ്യമായ സാഹചര്യത്തിൽ, ഗുരുവായൂർ നഗരസഭ കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ മമ്മിയൂർ സെൻററിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് കടലാസ് വഞ്ചികൾ ഇറക്കി പ്രതിഷേ ധ സമരം നടത്തി. സമരം പാവർട്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സ്റ്റീഫൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ് അധ്യക്ഷത വഹിച്ചു .
പൂക്കോട് മണ്ഡലം ഈസ്റ്റ്, വെസ്റ്റ് പ്രസിഡണ്ട്മാരായ ആൻ്റോ തോമാസ് ,ഇ.എം നജീബ് മാസ്റ്റർ, തൈക്കാട് മണ്ഡലം പ്രസിഡണ്ടു് ബി.വി. ജോയ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ,ഉപനേതാവ് കെ.പി.എ റഷീദ്, എം.എഫ് ജോയ് മാസ്റ്റർ, ബാലൻ വാറനാട്ട്, സി.എസ്.സൂരജ്, വി.കെ.വിമൽ, ഷാജി പൂക്കോട് ,മാഗി ആൽബർട്ട്, രേണുക ശങ്കർ, ബാബു ഗുരുവായൂർ, ഷെഫീന ഷാനിർ, സാബു ചൊവല്ലൂർ, ടി.വി.ക്യഷ്ണദാസ്,എന്നിവർ സംസാരിച്ചു,,
വരും കാല സമരപരമ്പരകൾക്ക് തുടക്കം കുറിച്ച് നടന്ന പ്രതിഷേധ സമരത്തിന് സ്റ്റീഫൻ ജോസ്, ശശി വല്ലാശ്ശേരി, ഷൈൻ മനയിൽ, ഏ.കെ.ഷൈമിൽ, വി.എസ്.നവനീത്, ഷാനിർ പൂക്കോട്, പി.എം.മുഹമ്മദുണ്ണി, ശശി അകമ്പടി, മാധവൻ പൈക്കാട്ട്, റെയ്മണ്ട് മാസ്റ്റർ, ഷൺമുഖൻ, തോംസൺ ഇരിങ്ങപ്പുറം, സുവീഷ്, ഉണ്ണിക്യഷ്ണൻ, എം.എൽ.ജോസഫ്, എന്നിവർ നേതൃത്വം നൽകി