Header 1 vadesheri (working)

പുന്നത്തൂർ കോട്ടയിലെ ആനകളുടെ ഗൃഹപ്രവേശന ദിനം ആനയൂട്ടോടെ ആചരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : പുന്നത്തൂർ കോട്ടയിലേക്ക് ആനകളുടെ വാസസ്ഥലം മാറ്റിയതിന്റെ ഗൃഹപ്രവേശന ദിനം ദേവസ്വം ജീവധനവിഭാഗത്തിൽനിന്നും വിരമിച്ച ജീവനക്കാരുടെ വക ആനയൂട്ടോടെ ആചരിച്ചു.ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൃഷ്ണനാരായണൻ എന്ന കൊമ്പന് ആദ്യ ഉരുള നൽകിക്കൊണ്ട് ആനയൂട്ട് ആരംഭിച്ചു.അഡ്മിനിസ്റ്റ്രേറ്റൻ കെ.പി.വിനയൻ, പുന്നത്തൂർ രാജകുടുംബാഗം സതീഷ് രാജ എന്നിവർ വിശിഷ്ടാതിഥികളായി.

First Paragraph Rugmini Regency (working)

22 ആനകൾ അണിനിരന്ന ആനയൂട്ടിൽ ദേവസ്വത്തിൽനിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥരായ രാധാകൃഷ്ണവാരിയർ, പി.വി.സോമസുന്ദരൻ,ശിവദാസ് മൂത്തേടത്ത്, സുനിൽ കുമാർ,ആർ.പരമേശ്വരൻ, മോഹൻദാസ്,സി.വി.വിജയൻ, കൃഷ്ണദാസ്,ശങ്കരനാരായണൻ എന്നിവരും ആദ്യവനിതാമാനേജർ ലൈജുമോൾ, ദേവസ്വം ഡെ.അഡ്മിനിസ്റ്റർ പ്രമോദ് കളരിക്കൽ,ഗീത എന്നിവരും പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)

കെട്ടുതറിയിലായ ആനകൾക്കും,മറ്റു ഗജവീരന്മാർക്കും അനക്കാർ യഥാവിധി യോടെ ഭക്ഷണ ഉരുളക നൽകി.ദേവസ്വംവെറ്റിനറി ഡോക്ടർ മാരും, ഇൻസ്പെക്ടർ,ഒട്ടനവധി ആനക്കാരും പങ്കെടുത്തു.വനിതാമാനേജർ ലൈജുപ്രസാദ് , സീനിയർ ആനക്കാരൻ പൂക്കോട്ടിൽ രാധാകൃഷ്ണൻ എന്നിവരെ പെൻഷൻ കാർ ആദരിച്ചു.