ലോക ലഹരി ദിനം, ലഹരി വിരുദ്ധ റാലി നടത്തി.
ഗുരുവായൂർ : ചാവക്കാട് എൻ എസ് എസ് താലൂക്ക് യൂണിയനും, ഗുരുവായൂർ ഐ.എം.എയും, കേരള എക്‌സൈസ് വകുപ്പും (വിമുക്തി), ജാഗൃതിയും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു. നൂറിലധികം പേർ അണിനിരന്ന റാലി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ പി സുജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് നഗരം ചുറ്റി പാലയൂർ വഴി ചാവക്കാട് വസന്തം കോർണറിൽ ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ .ബോബിൻ മാത്യു അഭിസംബോധന ചെയ്തു. തുടർന്ന് മുതുവട്ടൂർ – പടിഞ്ഞാറെ നട വഴി മഞ്ജുളാൽ പരിസരത്ത് സമാപിച്ചു
സമാപന യോഗം ഗുരുവായൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് . പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു ഐ എം എ പ്രസിഡന്റ് ഡോ. ജിജു കണ്ടരാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി . മുതിർന്ന ഐ എം എ മെമ്പർമാർ ആയ ഡോ. ആർ. വി.ദാമോദരൻ, ഡോ. വി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു
തുടർന്ന് ലഹരി വിരുദ്ധ വാരാചരണനത്തിന്റെ ഭാഗമായി ജാഗൃതിയും ശ്രീകൃഷ്ണ സ്കൂളും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ചിത്രരചനാ മത്സരത്തിൽ വിജയികളായ പത്തു വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. ഒ. രാജഗോപാൽ സ്വാഗതവും ജാഗൃതി ജനറൽ സെക്രട്ടറി സജിത് കുമാർ സി നന്ദിയും പറഞ്ഞു
ചാവക്കാട് എസ്.എച്ച്.ഒ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചാവക്കാട് പോലീസ് സൈക്കിള്‍ റാലി നടത്തി. എസ്.ഐ വിജിത് ഫ്ലാഗ് ഓഫ് ചെയ്തു. ചാവക്കാട് എംആര്‍ആര്‍എം സ്‌കൂളിലെയും എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലെയും എസ്പിസി കേഡറ്റുകള്‍, ചാവക്കാട് സൈക്കിള്‍ ക്ലബ് അംഗങ്ങള്‍, സിവില്‍ ഡിഫന്‍സ്, ടോട്ടല്‍ കെയര്‍, ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകള്‍ എന്നിവര്‍ പങ്കെടുത്തു. ചാവക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട സൈക്കിള്‍ റാലി, ഗുരുവായൂര്‍ പടിഞ്ഞാറെ വഴി പഞ്ചാരമുക്ക്, ചാവക്കാട് ബസ് സ്റ്റാന്‍ഡ്, വഴി തിരികെ ചാവക്കാട് സ്റ്റേഷനില്‍ സമാപിച്ചു. ചാവക്കാട് എസ് ഐ അനില്‍കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു