തൃശൂർ ഡി സി സി പ്രസിഡന്റ് ഗുരുവായൂരിൽ വിഭാഗീയത നടത്തുന്നു : യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് നിഖിൽ കൃഷ്‌ണൻ
ചാവക്കാട്: തൃശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഗുരുവായൂരിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലംപ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു .
പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔഗ്യോഗിക സ്ഥാനാര്‍ഥി തോറ്റതിന്റെ പേരിൽ ബ്ളോക് പ്രസിഡന്റ് ഗോപ പ്രതാപനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്സ് നേതാക്കൾ നടത്തിയ വാർത്ത സമ്മേളനത്തിന് മറു പടി പറയുകയിരുന്നു നിഖിൽ കൃഷ്ണൻ
സ്ഥാനാര്‍ഥികളെ പിന്‍വലിക്കാനുള്ള അവസാന തിയ്യതി അവസാനിച്ച് മത്സരം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കെ അതിന് പരിഹാരം കാണാന്‍ ഡി.സി.സി. പ്രസിഡന്റും ഗുരുവായൂരിലെ ഡി.സി.സി. ഭാരവാഹികളും എന്തുനടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും നിഖിൽ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം.നൗഫല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്്തീന്‍ ഷാ പള്ളത്ത്, ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി എം.എസ്. ശിവദാസ് എന്നിവരാണ് പ്രത്യാരോപണവുമായി പത്രസമ്മേളനം നടത്തിയത്.
അതെ സമയം ഡിസിസി യുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വിമത സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ നേതൃത്വം നൽകിയ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു് സി എ ഗോപ പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ യൂത്ത് കോൺഗ്രസ്സ് നേതൃത്വം.ജില്ലാ യൂത്ത്കോൺഗ്രസ്സ് സെക്രട്ടറിമാരായ വി.കെ. സുജിത്ത്, സി.എസ്. സൂരജ്, കെ.ബി വിജു, യൂത്ത് കോൺഗ്രസ്സ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രതീഷ് ഒടാട്ട് എന്നിവർ ഞായറഴ്ച രംഗത്ത് എത്തിയിരുന്നു