Post Header (woking) vadesheri

ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു , രണ്ട് പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു . കേച്ചേരി തൂവാനൂർ ചൂണ്ട പുരക്കൽ വീട്ടിൽ പ്രസാദ് മകൻ അനുപം പ്രസാദ് (21)ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിൽ ഗുരുവായൂർ മാവിൻചുവടിന് സമീപം വെച്ചായിരുന്നു അപകടം. ഗുരുവായൂർ ഇരിങ്ങപ്പുറം കറുപ്പം വീട്ടിൽ ഫിജാസ് (35), ചാവക്കാട് ഓവുങ്ങൽ മച്ചിങ്ങൽ വീട്ടിൽ യോഗേഷ് (20) എന്നിവർക്കാണ് പരിക്കേറ്റത് .അനുപം പ്രസാദും ,യോഗഷും സഞ്ചരിച്ച ബൈക്കും ഫിജാസിന്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

Ambiswami restaurant

പരിക്കേറ്റവരെ ഗുരുവായൂർ ആകട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചു . പരിക്ക് ഗുരുതരമായതിനാൽ അനുപം പ്രസാദിനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി . ഗുരുവായൂർ എ വി എം മെഡിക്കൽ ഹാളിലെ ഡോ ലതയുടെ മകനാണ് അനൂപ് പ്രസാദ് ബൈക്ക് അപകട മരണങ്ങൾ നിരവധി അരങ്ങേറുന്ന സ്ഥലമായി മാറിയ മാവിൻ ചുവടിനും പള്ളി റോഡിനും ഇടയിലുള്ള സ്ഥലത്താണ് ഈ അപകടവും സംഭവിച്ചത്

Second Paragraph  Rugmini (working)