റയിൽവേയുടെ അനാസ്ഥ , യാത്രക്കാരില്ലാതെ ട്രെയിൻ ഓടേണ്ടി വന്നു
ഗുരുവായൂർ : റയിൽവേയുടെ അനാസ്ഥകാരണം നൂറു കണക്കിന് യാത്രക്കാർക്ക് ട്രെയിൻ യാത്ര അസാധ്യമായി . ഗുരുവായൂരിൽ നിന്നും ഉച്ചക്ക് 1.30 ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനിൽ ആണ് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് നൂറു കണക്കിന് പേർ മടങ്ങി പോയത് . നിറുത്തി വെച്ച ഈ ട്രെയിൻ ആരംഭിച്ച ശേഷം ആദ്യത്തെ ഞായറാഴ്ച വൻ തിരക്കാണ് ഉണ്ടായത് . ഇതിനനുസരിച് ടിക്കറ്റ് നൽകാൻ റെയിൽ വേ സംവിധാനം ഒരുക്കിയിരുന്നില്ല . റെയിൽ വേ യുടെ കനത്ത പിഴ ഭയന്ന് ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ കയറാൻ യാത്രക്കാർ ഭയന്നതിനാൽ ട്രെയിന്റെ നാലു ബോഗിയാണ് കാലിയായി ഓടിയത് , ഇത് കാരണം റെയിൽവേക്ക് ലഭിക്കേണ്ട വരുമാന നഷ്ടവും വലുതാണ്.. ഇത് സ്റ്റേഷൻ മാസ്റ്ററുടെ അനാസ്ഥകൊണ്ടാണ് എന്ന ആരോപണം ശക്തമാണ് .
ഗുരുവായൂർ സ്റ്റേഷനോട് റയിൽവേ മുഖം തിരിച്ചു നിൽക്കുകയാണെന്ന ആക്ഷേപത്തിന് അടിവര ഇടുന്നതാണ് ഇവിടെ നടക്കുന്ന കാര്യങ്ങൾ . ഒന്നാം പ്ലാറ്റ് ഫോമിന്റെ ഉയർത്തൽ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു ഒരാഴ്ച്ച കൊണ്ട് തീരേണ്ട പണിയാണ് ഇഴഞ്ഞു നീങ്ങുന്നത്. കരാറുകാരൻ മറ്റു സ്റ്റേഷനിലെ പണികൾ തീർക്കാൻ പോയിരിക്കുകയാണത്രെ പണി നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ രണ്ടു പേരെ വെച്ച് പണി തള്ളി കൊണ്ട് പോകുകയാണ് . നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യത്തിന് ഖേദം പ്രകടിപ്പിച്ചു കൊണ്ട് റെയിൽ വേയുടെ ബോർഡ് ആണ് ആകെയുള്ള ആശ്വാസം മഴ പെയ്താൽ പ്ലാറ്റ് ഫോമിലേക്ക് വെള്ളം ഇറങ്ങുന്നത് കാരണം പ്ലാറ്റ് ഫോമിലെ കടകളിലെ സാധനങ്ങൾ നശിക്കുകയാണ് എന്ന് കട നടത്തിപ്പുകാരും പരാതി പറയുന്നു
ഒന്നാം പ്ലാറ്റ്ഫോം അടച്ചിട്ടതിനാൽ രണ്ടാം പ്ലാറ്റ് ഫോമിൽ നിന്നാണ് ട്രെയിനുകൾ പുറപ്പെടുന്നത് . ഇത് കാരണം തിരുവനന്ത പുരത്തെ ആർ സി സി യിലേക്കും ശ്രീ ചി ത്രയിലേക്കും ചികിത്സക്ക് പോകുന്ന രോഗികൾ ആണ് ഏറെ ബുദ്ധി മുട്ടുന്നത് . അവശതയുള്ളവർ മേൽപാലം കയറിവേണം രണ്ടാം പ്ലാറ്റ് ഫോമിൽ എത്താൻ . കടകൾ മുഴുവൻ ഒന്നാം പ്ലാറ്റ് ഫോമിലായതിനാൽ .രണ്ടാം പ്ലാറ്റ് ഫോമിൽ എത്തിയ ശേഷം വിശക്കുന്നവന് എന്തെങ്കിലും വാങ്ങി കഴിക്കാനും വഴിയില്ല . ഗുരുവായൂർ റയിൽവേ സ്റ്റേഷന്റെ പിന്നോക്കവസ്ഥ പരിഹരിക്കണ മെന്ന താൽപര്യം ഭരണ പ്രതിപക്ഷ കക്ഷികൾക്കും ഇല്ല , പുനലൂർ ട്രെയിൻ വീണ്ടും ആരംഭിച്ചപ്പോൾ ആദ്യ ദിനത്തിൽ വന്ന യാത്രക്കാർക്ക് ഒരു രൂപയുടെ മിട്ടായി കൊടുത്ത് പ്രതിപക്ഷ യുവജന സംഘടന സായൂജ്യമടങ്ങി . കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും ഗുരുവായൂർ റയിൽവേ സ്റ്റേഷന്റെ കാര്യത്തിൽ ഒരു താൽപര്യവും കാണുന്നില്ല .
കെ കരുണാകരൻ എന്ന ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരി ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് റെയിൽ വേ ഭൂപടത്തിൽ ഗുരുവായൂരിന്റെ പേരും എഴുതി ചേർത്തത് . ഗുരുവായൂരിൽ നിന്നും തിരുനാവായിലേക്ക് പാത നീട്ടാൻ സ്ഥലം ഏറ്റെടുക്കാൻ അതിന് ശേഷം വന്ന ഒരു ഭരണാധികാരികൾക്കും കഴിഞ്ഞില്ല . സംഘടിത മത വിഭാഗത്തിന്റെ വോട്ട് നഷ്ടപ്പെടുമോ എന്ന ഭയമാണ് സ്ഥലം ഏറ്റെടുക്കുന്നതിൽ നിന്നും സർക്കാരിനെ പിന്നോട്ട് വലിക്കുന്നത് . കെ റെയിൽ പദ്ധതി പോലെ കമ്മീഷൻ ഒന്നും കിട്ടാനുമില്ല . കെ റെയിൽ പദ്ധതിക്ക് കാണിക്കുന്ന ആവേശത്തിന്റെ ഒരു ശതമാനം ആവേശം ഉണ്ടെങ്കിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തി ആയേനെ എന്നാണ് യാത്രക്കാരുടെ പരിദേവനം