ഗുരുവായൂരിലെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം തിങ്കളാഴ്ച
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനം തിങ്കളാഴ്ച ടെണ്ടര്‍ കം പുനര്‍ലേലം അടിസ്ഥാനത്തില്‍ പരസ്യ വില്‍പ്പന നടത്തും. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലാണ് പുനര്‍ലേലം. ദേവസ്വം ജീവനക്കാരൊഴികെ നിരത ദ്രവ്യം അടവാക്കുന്ന ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. നാല്‍പതിനായിരം രൂപയാണ് നിരതദ്രവ്യം. ലേലത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് നിരത ദ്രവ്യം അട വാക്കിയാല്‍ മതി.
ദേവസ്വം ജീവനക്കാര്‍ ലേലം ഉറപ്പിച്ചു ലഭിക്കുന്ന പക്ഷം ദേവസ്വം നിര്‍ദ്ദേശിക്കുന്ന പ്രകാരം സംഖ്യ അടവാക്കാമെന്നുള്ള സത്യവാങ്ങ്മൂലം ടെണ്ടറിനൊപ്പം ഹാജരാക്കണം.തിങ്കളാഴ്ച രാവിലെ പത്തര മണി വരെ ദേവസ്വം ഓഫീസ് തപാല്‍ വിഭാഗം ടെണ്ടര്‍ സ്വീകരിക്കും. 11 ന് തെക്കേ നടപന്തലില്‍ വെച്ച് ഹാജരുള്ളവരുടെ സാന്നിധ്യത്തില്‍ ആദ്യം ലേലം നടത്തി തുടര്‍ന്ന് ടെണ്ടര്‍ തുറന്ന് പരിശോധിക്കും. ലേലത്തിലും ടെണ്ടറിലും വെച്ച് ഏറ്റവും ഉയര്‍ന്ന സംഖ്യ സ്വീകരിച്ച് ഭരണസമിതിയുടെ അംഗീകാരത്തിനു വിധേയമായി ടെണ്ടര്‍ / പുനര്‍ലേലം ഉറപ്പിക്കും.
കഴിഞ്ഞ ഭരണ സമിതി നടത്തിയ വാഹന ലേലം വിവാദമായതിനെ തുടർന്നാണ് പുനർലേലം നടത്തേണ്ടി വന്നത്
2021 ഡിസംബർ 18 ന് നടത്തിയ ലേലത്തിൽ പ്രവാസിയും കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് ആയിരുന്നു 15,10,000 രൂപക്ക് വാഹനം ലേലത്തിൽ പിടിച്ചത് . ലേലത്തിൽ അമൽ മുഹമ്മദ് മാത്രമായിരുന്നു പങ്കെടുത്തത്. ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിൽ ലേലം ഉറപ്പിച്ച നടപടിക്കെതിരെ പരാതി ഉയർന്നതോടെയാണ് ലേലം റദ്ദാക്കാനും പുനർ ലേലം നടത്താനും കമ്മീഷണർ ഉത്തരവ് നൽകിയത്
അടിസ്ഥാന വിലയായി 15,000, 00/-(പതിനഞ്ച് ലക്ഷം രൂപ) രൂപയാണ് ദേവസ്വം വില നിശ്ചയിച്ച് ലേലം ആരംഭിച്ചത്. ദേവസ്വം നിശ്ചയിച്ച അടിസ്ഥാന വിലയേക്കാള്‍ പതിനായിരം രൂപ കൂടുതലായി എറണാകുളം സ്വദേശി അമല്‍ മുഹമ്മദലിക്കു വേണ്ടി കേച്ചേരി സ്വദേശി സുഭാഷ് പണിക്കർ ലേലം വിളിച്ചു അമൽ മുഹമ്മദലിക്ക് വേണ്ടി പിതാവാണ് സുഹൃത്തായ കേച്ചേരി സ്വദേശിയെ വാഹനം ലേലം കൊള്ളാൻ ഏർപ്പാടാക്കിയത് . 21 ലക്ഷം വരെ വിളിക്കാൻ ചട്ടം കെട്ടിയിരുന്നുവത്രെ . ഇത് പുറത്ത് അറിഞ്ഞതോടെ ലേലം വിളി നഷ്ട കച്ചവടമായി എന്ന ധാരണയും ദേവസ്വം അധികൃതർക്ക് ഉണ്ടായത്
.ക്ഷേത്രത്തിൽ വഴിപാട് വരുന്ന പഴവും , പച്ചക്കറിയും തേങ്ങയും പപ്പടവും ലേലം ചെയ്യുന്ന ലാഘവത്തോടെയാണ് ലക്ഷ കണക്കിന് രൂപ വിലവരുന്ന വാഹനം ലേലം ചെയ്യാൻ ദേവസ്വം അധികൃതർ ശ്രമിച്ചത് എന്ന ആരോപണവും ഉയർന്നിരുന്നു