Header 1 vadesheri (working)

പാലയൂരിൽ ദുക്റാന തിരുനാളിന്റെയും തർപ്പണ തിരുനാളിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു.

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ മാർ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാളിന്റെയും പ്രധാന തിരുനാളായ തർപ്പണ തിരുനാളിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു. 2022 ജൂലായ് 3 ഞായറാഴ്ച ദുക്റാന തിരുനാളും ജൂലായ് 16, 17 ശനി, ഞായർ ദിവസങ്ങളിൽ തർപ്പണ തിരുനാളും ആഘോഷിക്കുന്നു. തിരുനാൾ കമ്മിറ്റിയുടെ സ്വാഗത സംഘം ഓഫീസ് ആർച്ച് പ്രീസ്റ്റും തിരുനാൾ കമ്മിറ്റി വർക്കിംഗ് ചെയർമാനുമായ .ഡോ. ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഫാദർ ജെയിംസ് ചെറുവത്തൂർ, ജനറൽ കൺവീനർ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, സെക്രട്ടറി സി കെ ജോസ് ,കൈക്കാരന്മാരായ ബിനു താണിക്കൽ, തോമസ് കിടങ്ങൻ , എം എൽ ഫ്രാൻസിസ് , ഇ.എഫ് ആന്റണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൺവീനർമാരായ ഇ ടി റാഫി , സി ഡി ലോറൻസ് , ജോസ് വടുക്കൂട്ട്, പി വി പോൾ , ബോബ് എലുവത്തിങ്കൽ, ടിറ്റോ സൈമൺ, തോമസ് വാകയിൽ, സി എഫ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.