Header 1 vadesheri (working)

സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.

Above Post Pazhidam (working)

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളി തിരുനാളിന് വികാരി ഫാ. പ്രിൻറോ കുളങ്ങര കൊടിയേറ്റി. ഇടവകയിലെ 14 കുടുംബ കൂട്ടായ്മകളിലും കൊടിയേറ്റം നടന്നു. പെരുമ്പറകൾ മുഴക്കി തിരുനാൾ വിളംബരം ജാഥയും ഉണ്ടായി. തിരുനാൾ നേർച്ചയായ പാദുവാമൃതം ആശീർവാദം, സപ്ലിമെൻറ് പ്രകാശനം എന്നിവ വികാരി നിർവഹിച്ചു. കൈക്കാരന്മാരായ തോംസൺ ചൊവ്വല്ലൂർ, ജോമോൻ ഇലവത്തിങ്കൽ, ഫെലിക്സ് റൊസാരിയോ, ജനറൽ കൺവീനർ സി.വി. ലാൻസൻ എന്നിവർ നേതൃത്വം നൽകി. മേയ് 13 മുതൽ 16 വരെയാണ് തിരുനാളാഘോഷം. വെള്ളിയാഴ്ച വരെ രാവിലെ 6.30നും വൈകീട്ട് 6.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയുണ്ട്. വെള്ളിയാഴ്ച വൈകീട്ട് തിരുക്കർമങ്ങൾക്ക് ശേഷം നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും.

First Paragraph Rugmini Regency (working)

ശനിയാഴ്ച രാവിലെ 6.30ന് ദിവ്യബലിക്ക് ശേഷം പ്രസുദേന്തി വാഴ്ച, കൂടുതുറക്കൽ, അമ്പ്, വള ആശീർവാദം, വൈകീട്ട് 6.30ന് വേസ്പര എന്നിവ നടക്കും. രാത്രി 10ന് അമ്പ്, വള എഴുന്നള്ളിപ്പ് സമാപനവും ഫാൻസി വെടിക്കട്ടും. ഞായറാഴ്ച രാവിലെ 10ന് തിരുനാൾ ദിവ്യബലിക്ക് ഫാ. ആൻസൻ നീലങ്കാവിൽ മുഖ്യകാർമികനാവും. ഫാ. ജോയ്സൻ എടശേരി സന്ദേശം നൽകും. വൈകീട്ട് അഞ്ചിന് ദിവ്യബലിക്ക് ശേഷം പ്രദിക്ഷിണവും തുടർന്ന് പാല കമ്യൂണിക്കേഷൻറെ ഗാനമേളയും. തിങ്കളാഴ്ച രാവിലെ 6.30ന് ദിവ്യബലിയും ഒപ്പീസും, വൈകീട്ട് 6.30ന് റാസയും നടക്കും. വികാരി ഫാ. പ്രിൻറോ കുളങ്ങര, കൈക്കാരന്മാരായ തോംസൺ ചൊവ്വല്ലൂർ, ജോമോൻ ഇലവത്തിങ്കൽ, ഫെലിക്സ് റൊസാരിയോ, ജനറൽ കൺവീനർ സി.വി. ലാൻസൻ, പ്രതിനിധി യോഗം സെക്രട്ടറി പ്രിൻസൻ തരകൻ, സിസ്റ്റർ അന്ന കുരുതുകുളങ്ങര, ജോയ് തോമസ്, ലെനിൻ ഡൊമിനിക്, എൻ.എൽ. നിക്ലാവോസ്, ജാൻസി ബാബു, എം.ജെ. ജെറോമി, ക്രിസ്റ്റി കാഞ്ഞിരത്തിങ്കൽ, എം.ജി. ജോഷി, റെജിൻ ലോറൻസ്, സെബു തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നുണ്ട്.