Above Pot

എൻറെ തൊഴിൽ എൻറെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി

ചാവക്കാട്: എൻറെ തൊഴിൽ എൻറെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി. സംസ്ഥാന സർക്കാർ, കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനു (കെ-ഡിസ്‌ക്) കീഴില്‍ നോളജ് എക്കോണമി മിഷന്‍ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിനുമായി പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വീടുതോറും നടത്തുന്ന ക്യാപെയ്ന് ആണ് ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ . ഡിജിറ്റല്‍ പ്ലാറ്റ്ഫോംവഴി തൊഴില്‍നേടാന്‍ സന്നദ്ധരാകുന്നവരുടെ വിവരം വീടുകള്‍തോറും കയറിയിറങ്ങിയുള്ള സര്‍വേയിലൂടെ ശേഖരിക്കുകയാണ് ചെയ്യുന്നത്.

First Paragraph  728-90

Second Paragraph (saravana bhavan

തദ്ദേശ സ്ഥാപനപ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, കുടുംബശ്രീ നിയോഗിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക. ഇതിനായി ‘ജാലകം’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. 18-നും 59-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ പങ്കാളികളാകാം. പ്ലസ് ടു, പ്രീഡിഗ്രി, ഐടിഐ, ഡിപ്ലോമ എന്നിവയോ അതിനു മുകളിലേക്കോ വിദ്യാഭ്യാസയോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാര്‍ഥികള്‍.
വിവരശേഖരണത്തിൻറെ നഗരസഭാ തല ഉദ്ഘാടനം 25 ആം വാർഡിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് നിർവഹിച്ചു. വാർഡ് കൗൺസിലർ രമ്യ ബിനീഷ്, സിഡിഎസ് ചെയർപേഴ്സൺ ജീന രാജീവ്, കുടുംബശ്രീ സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ്, എനൃുമറൈറ്റർമാരായ ഡെയ്സി സുനിൽ, ദുർഗ ദുർഗ്ഗ എന്നിവർ സന്നിഹിതരായിരുന്നു.