അനധികൃതമായി പാടം നികത്തുന്ന സ്ഥലത്ത് ചാവക്കാട് മണ്ഡലം കോണ്ഗ്രസ്സ് കമ്മിറ്റി കൊടി നാട്ടി.
ചാവക്കാട്: അനധികൃതമായി പാടം നികത്തുന്ന സ്ഥലത്ത് ചാവക്കാട് മണ്ഡലം കോണ്ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടി നാട്ടി പ്രതിഷേധിച്ചു.ഭരണ സ്വാധീനവും,അധികാരവും ദുർവിനിയോഗം ചെയ്ത് ചാവക്കാട് മേഖലയില്‍ വ്യാപകമായി തണ്ണീര്‍ തടങ്ങളും,പാടങ്ങളും,തോടുകളും നികത്തുന്നതായി നേതാക്കൾ പറഞ്ഞു.യൂത്ത് കോണ്ഗ്ര്സ് ജില്ലാ സെക്രട്ടറി കെ.ബി.വിജു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.ചാവക്കാട് മണ്ഡലം കോണ്ഗ്രനസ്സ് വൈസ് പ്രസിഡന്റ് കെ.വി.യൂസഫലി അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താര്‍,കൗണ്സിവലര്മാഫരായ പി.കെ.കബീര്‍,ഷാഹിദ മുഹമ്മദ്,യൂത്ത് കോണ്ഗ്രനസ്സ് നിയോജക മണ്ഡലം സെക്രട്ടറി റിഷി പാലയൂര്‍,കോണ്ഗ്രിസ്സ് നേതാക്കളായ സി.സാദിഖ് അലി,നവാസ് തെക്കുംപുറം,ആര്‍.കെ.നവാസ് എന്നിവര്‍ നേതൃത്വം നല്കി . നഗരസഭ പതിനഞ്ചാം വാര്ഡില്‍ ആണ് അനധികൃതമായി സ്വകാര്യ വ്യക്തി പാടം നികത്തുന്നത് തെളിനീരൊഴുകും നവകേരളമെന്ന സര്ക്കാ രിന്റെ വലിയ പദ്ധതി നടപ്പിലാക്കുമ്പോഴാണ് ചാവക്കാട് നഗരസഭയുടെ മൂക്കിന് താഴെ പാടം നികത്തുന്നതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താര്‍ ആരോപിച്ചു പറഞ്ഞു.നഗരസഭയുടെ കാന പൊളിച്ച മണ്ണും, സ്ലാബുമിട്ടാണ് പാടം തൂര്ക്കു ന്നത്.വലിയ കരിങ്കല്‍ ബീമുകളും,സ്ലാബുകളും ഇതില്‍ ഇടുന്നുണ്ട്.പ്രകൃതിക്ക് ദോഷമാകുന്ന ഈ പ്രവണത കണ്ടിട്ടും നടപടിയെടുക്കാന്‍ ഉദ്ധ്യോഗസ്ഥന്മാ്ര്‍ മടിക്കുകയാണ് .തഹസിൽദാർക്കും ,വില്ലേജ് ഓഫീസർക്കും പരാതി നൽകി