Header 1 vadesheri (working)

പുത്തമ്പല്ലി എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപനം.

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ പുത്തമ്പല്ലി എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം, ചാവക്കാട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് കെ. രാമചന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കരയോഗം പ്രസിഡണ്ട് ഓ.കെ. നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിഫ് മജിസ്‌ട്രേറ്റ് പരീക്ഷയില്‍ 7-ാം റാങ്ക് കരസ്ഥമാക്കി ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് അര്‍ഹത നേടിയ അഡ്വ: ആതിര നായര്‍, ഡോ: വി. പ്രേം കൃഷ്ണന്‍, ഡോ: ശ്രീഹരി സി. നായര്‍, എന്നിവരെ ചാവക്കാട് താലൂക്ക് യൂണിയന്‍ സെക്രട്ടറി ഓ. രാജഗോപാല്‍ അനുമോദിച്ചു. എന്‍.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ അഡ്വ: സി. രാജഗോപാല്‍, പി.വി. സുധാകരന്‍, താലൂക്ക് വനിത യൂണിയന്‍ പ്രസിഡണ്ട് സി. കോമളവല്ലി, സെക്രട്ടറി ബിന്ദു നാരായണന്‍, തിരുവെങ്കിടം കരയോഗം പ്രസിഡണ്ട് വി. ബാലകൃഷ്ണന്‍ നായര്‍, കരയോഗം വനിത സമാജം പ്രസിഡണ്ട് ഐ.കെ. ശാന്തകുമാരി, കരയോഗം സെക്രട്ടറി ബി. ശശിധരന്‍ നായര്‍, വൈസ് ടി. സോമസുന്ദരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു

First Paragraph Rugmini Regency (working)