Above Pot

കണ്ണൂരിൽ ലോക്കൽ സെക്രട്ടറിക്കെതിരെ പീഡന പരാതിയുമായി ഡി.വൈ.എഫ് വനിതാ നേതാവ് .

കണ്ണൂര്‍: സി.പി.എം ലോക്കൽ സെക്രട്ടറിയും പേരാവൂർ ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരെ പീഡന പരാതി. ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക്‌ ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാൾക്കെതിരെ പാർട്ടിയിൽ പീഡന പരാതി നൽകിയത്. ഏപ്രിൽ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫിസിൽ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിർദേശിച്ചു. തുടർന്ന് ഏരിയ കമ്മിറ്റി ഓഫിസിനുള്ളിലുള്ള മീഡിയ റൂമിൽവെച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.എം ജില്ല കമ്മിറ്റിക്കും പരാതി നൽകി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാൻ ഇരിട്ടി ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്​. എന്നാൽ, സംഭവത്തിൽ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

മറ്റൊരു സംഭവത്തിൽ തദ്ദേശസ്ഥാപന അദ്ധ്യക്ഷനെതിരേ പെരുമാറ്റദൂഷ്യ പരാതിയും ഉണ്ട്. തദ്ദേശസ്ഥാപന അദ്ധ്യക്ഷനെതിരായ പരാതിയിൽ വിഷയം ഉന്നയിച്ച ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ള 10 പേർക്കെതിരേ നടപടിയെടുക്കാനാണ് നീക്കം. പെരിങ്ങോം ഏരിയാ കമ്മിറ്റിക്കു കീഴിലെ തദ്ദേശസ്ഥാപന അദ്ധ്യക്ഷനെതിരേയാണ് പെരുമാറ്റദൂഷ്യ പരാതി ഉയർന്നത്. വനിതാപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയക്കുന്നുവെന്നതായിരുന്നു പരാതി.

Astrologer

രണ്ടുവർഷം മുമ്പുണ്ടായ സംഭവത്തിൽ നടപടിയെടുക്കാതെ ഇയാളെ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയായിരുന്നു. അന്ന് പ്രാദേശിക നേതൃത്വം ഇടപെട്ട് ഒതുക്കിയ പരാതിയാണ് ഇപ്പോൾ വീണ്ടും ഉയർന്നത്. പ്രാദേശികതലത്തിൽ ഭിന്നതയ്ക്കിടയാക്കിയതോടെ പരാതി പാർട്ടി വേദികളിൽ ഉന്നയിക്കാതെ മറ്റ് ബ്രാഞ്ചുകളിലെ പ്രവർത്തകരുമായി പങ്കുവച്ചുവെന്നതുൾപ്പെടെയുള്ള കാരണങ്ങൾ കാട്ടിയാണ് 10 പേർക്കെതിരേ നടപടിക്കൊരുങ്ങുന്നത്.

Vadasheri Footer