Header 1 vadesheri (working)

സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിലെ പ്രതി പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് :നഗരത്തിലെ മുഗൾ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദ്ധിച്ച കേസിൽ പ്രതി പിടിയിൽ

First Paragraph Rugmini Regency (working)

  ചാലിശ്ശേരി പെരിങ്ങോട് ചാഴിയാട്ടിരി മലയംകുന്നത്ത് വീട്ടിൽ രജീഷ് 36 വയസ്സിനെയാണ് ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സജീവൻ.വിവി അറസ്റ്റ് ചെയ്തത്. വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്രൂരമായ മർദ്ധനത്തിൽ കലാശിച്ചത്.

പാലക്കാട് ഭാഗങ്ങളിൽ ഒളിവിലായിരുന്ന പ്രതിയെ ചാവക്കാട് പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.  എ എസ് ഐ അൻവർ സാദത്ത്, സിപിഒ അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)